മലയാള സിനിമയുടെ യുവതാരമായ ദുൽഖർ സൽമാൻ ഇപ്പോൾ മലയാളത്തിൽ മാത്രമല്ല, തമിഴ്, ഹിന്ദി, തെലുങ്കു ഭാഷകളിലും തിളങ്ങി നിൽക്കുന്ന താരമാണ്. മലയാളത്തിൽ റോഷൻ ആൻഡ്രൂസിന്റെ സല്യൂട്ട്, തമിഴിൽ ബ്രിന്ദ മാസ്റ്റർ ഒരുക്കിയ ഹേ സിനാമിക, ഹിന്ദിയിൽ ആർ ബാൽകി ഒരുക്കിയ ചുപ്, തെലുങ്കിൽ പേരിടാത്ത റൊമാന്റിക് ചിത്രം എന്നിവയാണ് ദുൽകർ അഭിനയിച്ചു ഇനി പുറത്തു വരാനുള്ളത്. അത്കൊണ്ട് തന്നെ ഒരു പാൻ ഇന്ത്യൻ സ്റ്റാർ എന്ന നിലയിൽ ദുൽഖർ വളരുകയാണ് എന്നതാണ് സത്യം. ആരാധകരും ഏറെ പ്രതീക്ഷയോടെയാണ് ഈ ചിത്രം കാത്തിരിക്കുന്നത്. ഇപ്പോഴിതാ മറ്റൊരു വമ്പൻ വാർത്തയാണ് ദുൽഖർ ആരാധകരെ തേടി എത്തിയിരിക്കുന്നത്. ദുൽഖർ സൽമാൻ വെബ് സീരിസിലും അരങ്ങേറ്റം കുറിക്കുകയാണ് എന്ന വാർത്തയാണ് വന്നിരിക്കുന്നത്. നെറ്റ്ഫ്ലിക്സിലാണ് ഈ വെബ് സീരിസ് വരിക എന്നും വാർത്തകൾ പറയുന്നു.
ആമസോൺ പ്രൈമിലെ സൂപ്പർ ഹിറ്റ് വെബ് സീരിസ് ആയ ഫാമിലി മാൻ ഒരുക്കിയ രാജ്- ഡി കെ ടീം ആണ് ഈ വെബ് സീരിസ് ഒരുക്കുന്നത്. സീരിസിന്റെ ചിത്രീകരണം നിലവിൽ ഡെറാഡൂണില്‍ പുരോഗമിക്കുകയാണ്. മാർച്ച് അവസാനത്തോടെ സീരിസിന്റെ ചിത്രീകരണം പൂർത്തിയാകും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഒരു കോമഡി ത്രില്ലർ ആണ് ഈ സീരിസ് എന്നും, ബോളിവുഡ് താരങ്ങളായ രാജ്‌കുമാർ റാവു, ആദർശ് ഗൗരവ് എന്നിവരും ഇതിൽ അഭിനയിക്കുണ്ട് എന്നും റിപ്പോർട്ടുകൾ നമ്മളോട് പറയുന്നുണ്ട്. നേരത്തെ പ്രശസ്ത നടനായ ദില്‍ജിത്ത് ദോസാഞ്ചിനെയായിരുന്നു ഈ സീരിസിൽ ദുൽഖർ ചെയ്യുന്ന വേഷത്തിലേക്ക് ക്ഷണിച്ചത്. എന്നാൽ ദിൽജിത് ഡേറ്റ് ക്ലാഷുകൾ കാരണം പിന്മാറിയപ്പോഴാണ് ദുൽഖറിന് അവസരം ലഭിച്ചത്.
2025 തുടക്കം തന്നെ ഗംഭീരമാക്കി ടോവിനോ തോമസ് ചിത്രം 'ഐഡന്റിറ്റി' ബോക്സ് ഓഫീസിൽ ഹിറ്റ് ലിസ്റ്റിൽ ഇടം നേടുന്നു. അഖിൽ…
സിനിമാലോകം ആകാംഷയോടെ കാത്തിരിക്കുന്ന ചിയാൻ വിക്രം ചിത്രം വീര ധീര ശൂരനിലെ ആദ്യ ഗാനം കല്ലൂരം റിലീസായി. ചിയാൻ വിക്രമും…
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില് കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്. ജീവിതത്തില് ഒരു ബെസ്റ്റി ഉണ്ടെങ്കില് വലിയ സമാധാനമാണെന്ന് മറ്റുചിലര്.…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ റ്റി ചാക്കോ ഒരുക്കിയ രേഖാചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച 'രേഖാചിത്രം' ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
This website uses cookies.