പുലി മുരുകൻ എന്ന ചിത്രമാണ് ഇപ്പോൾ മലയാള സിനിമയിൽ ഇൻഡസ്ട്രി ഹിറ്റായി നിൽക്കുന്നത്. 2016 ഇൽ റിലീസ് ചെയ്ത ആ ചിത്രത്തിന്റെ റെക്കോർഡ് തകർക്കാൻ ഇതുവരെയും മറ്റൊരു മലയാള ചിത്രത്തിന് സാധിച്ചിട്ടില്ല. മോഹൻലാലിനെ നായകനാക്കി ഉദയകൃഷ്ണയുടെ രചനയിൽ പ്രശസ്ത സംവിധായകൻ വൈശാഖ് ആണ് ആ ചിത്രം ഒരുക്കിയത്. ഇപ്പോഴിതാ ആ ഇൻഡസ്ട്രി ഹിറ്റ് ചിത്രത്തിന് ശേഷം മോഹൻലാൽ- വൈശാഖ്- ഉദയ കൃഷ്ണ ടീം ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായിരിക്കുകയാണ്. ഒരു ത്രില്ലർ ആയി ഒരുക്കുന്ന ഈ ചിത്രത്തിന്റെ പേര് മോൺസ്റ്റർ എന്നാണ്. പഞ്ചാബി കഥാപാത്രമായ ലക്കി സിങ് ആയാണ് മോഹൻലാൽ ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രം കഴിഞ്ഞ നവംബറിൽ ആണ് ആരംഭിച്ചത്.
ആശീർവാദ് സിനിമാസ് നിർമ്മിക്കുന്ന മുപ്പത്തിയൊന്നാമത്തെ ചിത്രമാണ് മോൺസ്റ്റർ. ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അതുപോലെ പുതുവത്സരാശംസകൾ നേർന്നു കൊണ്ട് പുറത്തു വിട്ട പോസ്റ്ററും വമ്പൻ പ്രേക്ഷക ശ്രദ്ധ നേടിയെടുത്തിരുന്നു. ഹണി റോസ്, സുദേവ് നായർ, ലക്ഷ്മി മാഞ്ചു, സാധിക എന്നിവരും അഭിനയിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ദീപക് ദേവും എഡിറ്റ് ചെയ്യുന്നത് ഷമീർ മുഹമ്മദും ആണു. പ്രശസ്ത ആക്ഷൻ ഡയറക്ടർ സ്റ്റണ്ട് സിൽവ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്ന ഈ ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ചത് സതീഷ് കുറുപ്പ് ആണ്. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ട് ഒരുക്കിയ ഈ ചിത്രം ഒറ്റിറ്റി റിലീസ് ആണോ തീയേറ്റർ റിലീസ് ആണോ എന്ന കാര്യം ഇതുവരെ തീരുമാനിച്ചിട്ടില്ല.
ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
This website uses cookies.