മലയാളത്തിന്റെ യുവ താരം ദുൽഖർ സൽമാൻ നായകനായി അഭിനയിക്കുന്ന പുതിയ തമിഴ് ചിത്രമാണ് കണ്ണും കണ്ണും കൊള്ളയ് അടിത്താൽ. വിജയ് മിൽട്ടന്റെ സംവിധാന സഹായി ആയിരുന്ന ദേസിങ് പെരിയ സാമി ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു റൊമാന്റിക് ത്രില്ലർ എന്നതിനൊപ്പം ഒരു റോഡ് മൂവി കൂടി ആയാണ് ഒരുങ്ങുന്നത് എന്നാണ് സൂചന.
ഡൽഹി, ഗോവ, ചെന്നൈ എന്നിവിടങ്ങളിലൂടെ പ്രധാന കഥാപാത്രങ്ങൾ നടത്തുന്ന ഒരു യാത്രയാണ് ഈ ചിത്രത്തിന്റെ കഥാ പശ്ചാത്തലം എന്നാണ് ലഭിക്കുന്ന സൂചനകൾ പറയുന്നത്. ഇന്ന് ഡൽഹിയിൽ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിൽ റിതു വർമയാണ് നായിക. ഗൗതം മേനോൻ- വിക്രം ചിത്രമായ ധ്രുവനച്ചത്തിരത്തിലെ നായികമാരിൽ ഒരാളാണ് ഈ നടി.
മലയാളത്തിലും റോഡ് മൂവിയുടെ ഭാഗം ആയിട്ടുള്ള നടൻ ആണ് ദുൽകർ സൽമാൻ. ദുൽഖറിന്റെ നാലാമത്തെ തമിഴ് ചിത്രമാണ് കണ്ണും കണ്ണും കൊള്ളയ് അടിത്താൽ. ദുൽകർ സിദ്ധാർഥ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ റൊമാന്സിനൊപ്പം ആക്ഷനും പ്രാധാന്യം ഉണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
മണി രത്‌നം ഒരുക്കിയ ഓക്കേ കണ്മണി എന്ന തമിഴ് ചിത്രത്തിന്റെ വിജയത്തിന് ശേഷം ദുൽകർ സൽമാന് തമിഴ് നാട്ടിലെ യുവാക്കൾക്കിടയിൽ മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. രാ കാർത്തിക് ഒരുക്കുന്ന മറ്റൊരു തമിഴ് ചിത്രം കൂടി ദുൽകർ ഉടനെ ചെയ്യും.
ദുൽകർ ഇപ്പോൾ പൂർത്തിയാക്കിയത് തെലുങ്കിലും തമിഴിലും ആയി ഒരുക്കുന്ന മഹാനദി എന്ന ചിത്രമാണ്. നടി സാവിത്രിയുടെ ജീവിത കഥ പറയുന്ന ഈ ചിത്രത്തിൽ ദുൽകർ അവതരിപ്പിച്ചത് ജമിനി ഗണേശന്റെ വേഷമാണ്.
ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി അബ്ദുൾ നാസർ നിർമ്മക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തീയേറ്ററുകളിലേക്ക്. 'മൊഹബ്ബത്തിൻ കുഞ്ഞബ്ദുള്ള' എന്ന ആദ്യ…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന BSS12 എന്ന് താത്കാലികമായി പേര്…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ബസൂക്കയുടെ റിലീസ് തീയതി പുറത്ത്. 2025,…
വാട്ടർമാൻ ഫിലിംസിനോടൊപ്പം തിങ്ക് സ്റ്റുഡിയോസും ചേർന്ന് നിർമ്മിക്കുന്ന സുമതി വളവിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. സൗത്ത് ഇന്ത്യയിലെ പ്രഗത്ഭരായ…
'ഫോറൻസിക്' എന്ന സിനിമക്ക് ശേഷം ടൊവിനോ തോമസിനെ നായകനാക്കി സംവിധായകരായ അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ട് ഒന്നിക്കുന്ന…
2025ന്റെ ആരംഭത്തിലേ വമ്പൻ ഹിറ്റടിക്കാനുള്ള ഒരുക്കത്തിലാണ് ആസിഫ് അലി. ‘കിഷ്കിന്ധാ കാണ്ഡം’ത്തിന്റെ വമ്പൻ വിജയത്തിന് ശേഷം ആസിഫ് അലി നായകനായെത്തുന്ന…
This website uses cookies.