ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ‘ലക്കി ഭാസ്കർ’ ഒക്ടോബർ 31 ന് ആഗോള റിലീസായെത്തുകയാണ്. ഒക്ടോബർ 21 നാണ് ചിത്രത്തിന്റെ ട്രൈലെർ റിലീസ്. സാധാരണക്കാരനായ ഒരു മനുഷ്യന്റെ ജീവിതത്തിൽ നടന്ന അസാധാരണമായ ഒരു കഥയാണ് ഈ ചിത്രം പറയുന്നതെന്നാണ് സൂചന. ഭാസ്കർ എന്ന മിഡിൽ ക്ലാസ്സുകാരനായി ദുൽഖർ വേഷമിടുന്ന ഈ പീരീഡ് ഡ്രാമ ത്രില്ലറിൽ നായികാ വേഷം ചെയ്യുന്നത് മീനാക്ഷി ചൗധരിയാണ്. ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസാണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. 400 ദിവസങ്ങൾക്ക് ശേഷമാണ് ദുൽഖർ സൽമാൻ നായകനായ ഒരു ചിത്രം തീയേറ്ററുകളിൽ എത്താനൊരുങ്ങുന്നതെന്നത് ലക്കി ഭാസ്കറിൽ വലിയ പ്രതീക്ഷകൾ സൃഷ്ടിച്ചിട്ടുണ്ട്.
ഏതാനും ദിവസങ്ങൾക്ക് മുൻപ് ചിത്രത്തിലെ ഒരു വീഡിയോ ഗാനം റിലീസ് ചെയ്യുകയും സൂപ്പർ ഹിറ്റായി മാറുകയും ചെയ്തിരുന്നു. ചിത്രത്തിന്റേതായി ഇതുവരെ പുറത്തു വന്ന ഗാനങ്ങൾ, പോസ്റ്ററുകൾ, ടീസർ എന്നിവയെല്ലാം മികച്ച പ്രേക്ഷക പ്രതികരണമാണ് സമൂഹ മാധ്യമങ്ങളിൽ നിന്ന് നേടിയെടുത്തത്. അത്കൊണ്ട് തന്നെ ലക്കി ഭാസ്‌കറിലൂടെ ഒരു പാൻ ഇന്ത്യൻ സൂപ്പർഹിറ്റ് ദുൽഖർ സൽമാൻ സ്വന്തമാക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകരും സിനിമാ പ്രേമികളും. വെങ്കി അറ്റ്ലൂരി രചനയും സംവിധാനവും നിർവഹിച്ച ചിത്രം ഭാഗ്യത്തിനും ആഗ്രഹ പൂർത്തീകരണത്തിനുമായുള്ള ഭാസ്കറിന്റെ ജീവിതയാത്രയുടെ സാരാംശമാണ് ഉൾക്കൊള്ളുന്നത്. ഒരു സാധാരണക്കാരനായ നായകന്റെ ദൈനംദിന സ്വപ്നങ്ങൾ, പോരാട്ടങ്ങൾ, വിജയങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന സിനിമാനുഭവമാണ് ലക്കി ഭാസ്കർ വാഗ്ദാനം ചെയ്യുന്നത്.
സിതാര എൻ്റർടെയ്ൻമെൻ്റ്സിൻ്റെയും ഫോർച്യൂൺ ഫോർ സിനിമാസിൻ്റെയും ബാനറിൽ നിർമ്മിക്കുന്ന ലക്കി ഭാസ്കർ തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യും. ശ്രീകര സ്റ്റുഡിയോസാണ് ചിത്രം അവതരിപ്പിക്കുന്നത്. ദേശീയ അവാർഡ് ജേതാവ് ജി വി പ്രകാശ് കുമാർ സംഗീതമൊരുക്കിയ ചിത്രത്തിന് കാമറ ചലിപ്പിച്ചത് നിമിഷ് രവി, എഡിറ്റിംഗ് നിർവഹിച്ചത് നവീൻ നൂലി. ഹൈദരാബാദിൽ കലാസംവിധായകൻ ബംഗ്ലാൻ ഒരുക്കിയ കൂറ്റൻ സെറ്റുകളിലാണ്, 1980 – 1990 കാലഘട്ടത്തിലെ മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ലക്കി ഭാസ്കർ ചിത്രീകരിച്ചത്.
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള'യുടെ ആകാംക്ഷ നിറയ്ക്കുന്നതും രസകരവുമായ ട്രെയിലർ പുറത്ത്. ഒരു വളയെ ചുറ്റിപറ്റി…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' യുടെ തമിഴ്നാട് വിതരണ അവകാശം സ്വന്തമാക്കി എ ജി എസ്…
സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
This website uses cookies.