മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ജന്മനാടാണ് കോട്ടയം ജില്ലയിലെ ചെമ്പ്. ഇപ്പോഴിതാ ആ ഗ്രാമത്തിലെ ആദി ശങ്കർ എന്ന കുട്ടിയുടെ ഓപ്പറേഷൻ സൗജന്യമായി നടത്തി കൊടുത്ത ദുൽഖർ സൽമാൻ ഫാമിലിക്ക് ചെമ്പ് ഗ്രാമം ഒന്നാകെ നന്ദി അറിയിച്ചിരിക്കുകയാണ്. നന്ദി രേഖപ്പെടുത്തിക്കൊണ്ട് അവർ സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകൾ ഇങ്ങനെ, “ദുൽഖർ സൽമാൻ ഫാമിലിക്ക് ..നന്ദി .. ഒരായിരം നന്ദി. ചെമ്പ് പഞ്ചായത്തിലെ മുഴുവൻ ജനങ്ങളുടെയും പേരിൽ നന്ദി രേഖപ്പെടുത്തുന്നു. ആദി ശങ്കറിന് നിങ്ങൾ നൽകിയത് അക്ഷരാർത്ഥത്തിൽ ഒരു രണ്ടാം ജൻമവും ജീവിതവുമാണ്. നിങ്ങൾ ഇടപെട്ടില്ലായിരുങ്കിൽ അവന്റെ ജീവിതം മാത്രമല്ല ഒരു കുടുബം തന്നെ തകർന്ന് പോകുമായിരുന്നു. ആസ്റ്റർ മെഡിസിറ്റിയിൽ വച്ച് ലഭ്യമായ ഏറ്റവും മികച്ച ചികിത്സ തന്നെ ലഭ്യമാക്കുക വഴി പതിനാറ് വർഷമായി അവൻ അനുഭവിച്ച് വന്നിരുന്ന ദുരിത ജീവിതത്തിന് സാന്ത്വനമേകുക മാത്രമല്ല സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങൾക്ക് മാതൃകയാവുക കൂടിയാണ്. എട്ട് ലക്ഷം രൂപയിലധികം ചിലവ് വന്ന ആദിശങ്കറിന്റെ ചികിത്സ പൂർണ്ണമായി ഏറ്റെടുക്കുകയും, ഇനിയും ഏതെങ്കിലും നിർധനരായ കുട്ടികൾക്ക് ചികിത്സാ സഹായം ആവശ്യമെങ്കിൽ സഹായിക്കാൻ ദുൽഖർ സൽമാൻ ഫാമിലി സന്നദ്ധമാണ് എന്നറിയിച്ചതും ഞങ്ങൾ ഇവിടെ പ്രസിദ്ധപ്പെടുത്തുന്നു. ദുൽഖർ സൽമാൻ ഫാമിലിക്ക് ഒരിക്കൽ കൂടി ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.”
https://www.facebook.com/photo/?fbid=140342135468966&set=a.101984259304754
വേഫെറർ – ട്രീ ഓഫ് ലൈഫ്’ എന്ന പദ്ധതിയിലൂടെയാണ് ദുൽഖർ സൽമാൻ ഫാമിലി, ഗുരുതര രോഗങ്ങളാൽ ബുദ്ധിമുട്ടുകയും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതുമായ 100 കുട്ടികൾക്ക് ജീവൻ രക്ഷാ ശസ്ത്രക്രിയകൾ സൗജന്യമായി ചെയ്‌ത് കൊടുക്കുന്നത്. ദുൽഖർ സൽമാൻ ഫാമിലി, പ്രമുഖ ഹോസ്പിറ്റൽ ശൃംഖലയായ ആസ്റ്റർ ഹോസ്പിറ്റൽസ് കേരള, ദേശീയതലത്തിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ കൈറ്റ്സ് ഇന്ത്യ എന്നിവർ കൈകോർത്ത് കൊണ്ടാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഉട്ടോപ്യ എന്ന സൊസൈറ്റിയും ഈ കാര്യത്തിൽ ദുൽഖർ സൽമാൻ ഫാമിലിയുടെ കൂടെ പ്രവർത്തിക്കുന്നുണ്ട്. ലിവർ & കിഡ്നി ട്രാൻസ്പ്ലാൻറ്, ബോൺ മാരോ & സ്റ്റെം സെൽ ട്രാൻസ്പ്ലാൻറ് ശസ്ത്രക്രിയ, ഓർത്തോപീഡിക്സ്, ന്യൂറോ സർജറി, യൂറോളജി എന്നിങ്ങനെ ചികിത്സാച്ചെലവേറിയ രോഗങ്ങൾ ബാധിച്ച കുട്ടികൾക്ക് ഇതിലൂടെ സൗജന്യ ചികിത്സ ലഭ്യമാകും. കേരളത്തിലെ ആസ്റ്റർ മെഡ്സിറ്റി – കൊച്ചി, ആസ്റ്റർ മിംസ് – കാലിക്കറ്റ്, ആസ്റ്റർ മിംസ് – കോട്ടക്കൽ, ആസ്റ്റർ മിംസ് – കണ്ണൂർ, ആസ്റ്റർ മദർ ഹോസ്പിറ്റൽ അരീക്കോട് എന്നിവിടങ്ങളിലെ ആസ്റ്റർ ഹോസ്പിറ്റലുകളിലെ ക്ലിനിക്കൽ ലീഡുകളുടെ മേൽനോട്ടത്തിലാണ് ചികിത്സ നടത്തുന്നത്. സൗജന്യ സർജറിയും ഇതിന്റെ ഭാഗമാണ്. ചികിത്സയുടെ ഭാഗമായി ഉണ്ടാകുന്ന അധികച്ചിലവും, നിർധനരായ കുട്ടികൾക്ക് വേണ്ടി ആസ്റ്റർ ഹോസ്പിറ്റലുകൾ വഹിക്കും.
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്‌ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
നിവിൻ പോളി -ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുമിക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ…
This website uses cookies.