യുവ താരം ദുൽകർ സൽമാന്റെ കുഞ്ഞിന്റെ ഫോട്ടോ കുറച്ചു നാള് മുൻപേ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. മറിയം അമീരാ സൽമാൻ എന്നാണ് ദുൽഖറിന്റെയും അമാൽ സൂഫിയയുടെയും കുഞ്ഞിന്റെ പേര്. ഇപ്പോഴിതാ ദുൽകർ സൽമാന്റെ കുഞ്ഞിന്റെ വീഡിയോ ആദ്യമായി സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുകയാണ്. ആരാധകർ ആവേശത്തോടെ കാത്തിരുന്ന ആ വീഡിയോ ഇതാ നിങ്ങൾക്ക് മുന്നിൽ എത്തിയിരിക്കുന്നു.
മരിറ്റസ് വെഡിങ് സ്റ്റുഡിയോ പോസ്റ്റ് ചെയ്ത ഒരു കല്യാണ വീഡിയോയിൽ ആണ് നമ്മുക്ക് ദുൽഖറിനെയും ഭാര്യ അമൽ സൂഫിയയെയും അവർക്കൊപ്പം കുഞ്ഞു മകളായ മറിയം അമീരാ സൽമാനെയും കാണാൻ കഴിയുന്നത്. സുലെയ്ഖ – സിറാജ് എന്നിവരുടെ ആണ് ആ വിവാഹ വീഡിയോ. ഈ വിവാഹത്തിന് ക്ഷണിക്കപ്പെട്ട അതിഥികൾ ആയി എത്തിയപ്പോൾ ആണ് ദുൽകർ ഫാമിലിയുടെ ചിത്രങ്ങളും വീഡിയോയും പുറത്തു വന്നത്.
ഒരു വെഡിങ് ടീസർ ആയാണ് ഈ വീഡിയോ പുറത്തു വന്നിരിക്കുന്നത്. ദുൽകർ സൽമാന് പുറമെ മെഗാ സ്റ്റാർ മമ്മൂട്ടിയും വിവാഹത്തിന് അതിഥി ആയി എത്തിയിരുന്നു. മമ്മൂട്ടിയെയും ഈ വെഡിങ് ടീസറിൽ കാണാം. ദുൽകർ സൽമാനെയും മമ്മൂട്ടിയെയും മറിയം അമീരാ സൽമാനെയും ഒരുമിച്ചു കാണിക്കുന്ന ആദ്യ വീഡിയോ കൂടി ആണിത്.
അമീറയുടെ മനോഹരമായ ഒരു ക്ലോസ് അപ്പ് ഷോട്ട് ഉണ്ടെന്നതാണ് ഈ വീഡിയോ ഏറ്റവും ഭംഗിയുള്ളതാക്കുന്നതു എന്നും പറയാം. ഏതായാലും ദുൽകർ ആരാധകർക്കും മറിയം അമീരാ സൽമാനെ ഒരു നോക്ക് കാണാൻ കാത്തിരുന്ന ഏവർക്കും ഒരുപാട് സന്തോഷം സമ്മാനിക്കുന്ന വീഡിയോ ആണിതെന്നു നിസംശയം പറയാം
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.