മെഗാസ്റ്റാർ മമ്മൂട്ടിയുടെ പ്രശസ്ത കഥാപാത്രങ്ങളിൽ ഒന്നായ കോട്ടയം കുഞ്ഞച്ചൻ വീണ്ടും വരികയാണ്. കോട്ടയം കുഞ്ഞച്ചൻ 2 എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യാൻ പോകുന്നത് ആട് 2 എന്ന ബ്ലോക്ക്ബസ്റ്റർ ജയസൂര്യ ചിത്രം നമ്മുക്ക് സമ്മാനിച്ച മിഥുൻ മാനുവൽ തോമസ് ആണ്. അതുപോലെ തന്നെ ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു ആദ്യമായി നിർമ്മിക്കാൻ പോകുന്ന മമ്മൂട്ടി ചിത്രവുമാണ് കോട്ടയം കുഞ്ഞച്ചൻ 2 . 1990 മാർച്ചിൽ റിലീസ് ചെയ്ത കോട്ടയം കുഞ്ഞച്ചൻ ബോക്സ് ഓഫീസിൽ വിജയം നേടിയ ചിത്രമാണ് എന്നതിലുപരി കാലങ്ങൾക്കിപ്പുറവും ജനങ്ങൾ മനസ്സിൽ ചേർത്ത് പിടിച്ച ജനപ്രിയ കഥാപാത്രങ്ങളിൽ ഒന്നാണ്. ടെലിവിഷനിലൂടെയാണ് ഈ ചിത്രം കൂടുതൽ പോപ്പുലാരിറ്റി നേടിയെടുത്തത്. ഇപ്പോഴിതാ കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം വരവ് അറിഞ്ഞു ആവേശം കൊള്ളുന്നത് മമ്മൂട്ടി ആരാധകരും സിനിമാ പ്രേമികളും മാത്രമല്ല. യുവ താരങ്ങളായ ദുൽഖർ സൽമാനും ആസിഫ് അലിയുമൊക്കെയാണ്.
ഈ വാർത്ത ഷെയർ ചെയ്തു കൊണ്ട് ദുൽഖർ സൽമാൻ പ്രതികരിച്ചത് ഏറെ ആവേശത്തോടെയാണ്. ജോഷി എന്ന ചതിച്ചാശാനേ എന്ന കോട്ടയം കുഞ്ഞച്ചന്റെ പ്രശസ്തമായ ഡയലോഗ് ഇട്ടു കൊണ്ടാണ് കോട്ടയം കുഞ്ഞച്ചൻ 2 വരുന്ന എന്ന വാർത്ത ദുൽഖർ ഷെയർ ചെയ്തത്. ദുൽഖർ സൽമാന്റെ പോസ്റ്റ് ഷെയർ ചെയ്തു കൊണ്ട് ആസിഫ് അലി പ്രതികരിച്ചത് ഇത് പൊളിക്കും എന്നാണ്. ഏതായാലും പ്രേക്ഷകരെ പോലെ തന്നെ മലയാള സിനിമ ലോകവും ആവേശത്തിലാണ്. മമ്മൂട്ടിയുടെ കോട്ടയം സ്ലാങ്ങിൽ ഉള്ള മാസ്സ് ഡയലോഗുകളും ഹാസ്യം നിറഞ്ഞ സംഭാഷണങ്ങളും ഒരിക്കൽ കൂടി കേൾക്കാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഇപ്പോൾ കമ്മിറ്റ് ചെയ്തിട്ടുള്ള ചിത്രങ്ങൾ പൂർത്തിയാക്കി കഴിഞ്ഞാൽ അദ്ദേഹം ഈ ചിത്രത്തിലേക്ക് കടക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന അഞ്ചാമത്തെ ചിത്രമാണ് കോട്ടയം കുഞ്ഞച്ചൻ 2 .
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്‌ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
This website uses cookies.