സി ബി എസ് സി പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ തൊടുപുഴ സ്വദേശി വിനായകിന് കഴിഞ്ഞ ദിവസം ലഭിച്ചത് രണ്ട് അപ്രതീക്ഷിത സമ്മാനങ്ങൾ. അതിലൊന്ന് നൽകിയത് മലയാളത്തിന്റെ യുവ താരം ദുൽഖർ സൽമാൻ ആണെങ്കിൽ മറ്റൊന്ന് സൂപ്പർ സ്റ്റാർ സുരേഷ് ഗോപിയുടെ വകയാണ്. ജൂലൈ 28 ന് തന്റെ ജന്മദിനം ആഘോഷിക്കുന്നതിനിടെയാണ് ദുൽഖർ വിനായക് എന്ന മിടുക്കനെ വിളിച്ചഭിനന്ദിച്ചത്. ദുൽഖർ വിളിക്കുമെന്ന് ഒട്ടും വിചാരിച്ചിരുന്നില്ല എന്നും രാത്രിയാണ് വിളിച്ചത് എന്നും വിനായക് പറയുന്നു. നല്ല മാർക്ക് കിട്ടയതിൽ അഭിനന്ദിച്ച ദുൽഖർ ഇനിയും നന്നായി പഠിക്കണമെന്നും ഉപദേശിച്ചു. വിനായകിന് ഒരു സമ്മാനവും കൊടുത്തു വിടുന്നുണ്ട് എന്നു പറഞ്ഞ ദുൽഖർ ഈ മിടുക്കനു നൽകിയത് ഒരു പുതിയ സാംസങ് ഗ്യാലക്സി A31 ഫോണാണ്.
ഇതു കൂടാതെ വിനായകിനെ തേടി സിനിമാ മേഖലയിൽ നിന്നെത്തിയത് സൂപ്പർ താരവും രാജ്യ സഭാ എം പിയുമായ സുരേഷ് ഗോപിയുടെ കോളാണ്. സുരേഷ്ഗോപി സാർ വിളിച്ചിരുന്നു എന്നും ആശംസകൾ അറിയിച്ചു എന്നും വിനായക് പറഞ്ഞു. ഡൽഹിയിൽ പഠിക്കാനുള്ള സൗകര്യങ്ങൾ ചെയ്തു തരാം എന്നു പറഞ്ഞതിനൊപ്പം ഡൽഹിയിൽ താമസ സൗകര്യം അടക്കമുള്ള കാര്യങ്ങളിൽ എന്തെങ്കിലും പ്രശ്നം വന്നാൽ അപ്പോൾ വിളിച്ചാമതിയെന്ന് കൂടി അദ്ദേഹമറിയിച്ചു എന്നും വിനായക് വെളിപ്പെടുത്തി. സി ബി എസ് സിയിൽ കോമേഴ്‌സ് ആയിരുന്നു വിനായക് പഠിച്ച വിഷയം. 500 ഇൽ 493 മാർക്ക് നേടിയ ഈ മിടുക്കനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ വിളിച്ചഭിനന്ദിച്ചിരുന്നു. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ ഡിഗ്രിക്ക് ചേരാനുള്ള അപേക്ഷ നൽകിയിരിക്കുകയാണ് വിനായക് ഇപ്പോൾ.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.