മലയാളികളുടെ പ്രിയപ്പെട്ട താരം ദുൽഖർ സൽമാനാണ് വീണ്ടും വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്നത്. ഇത്തവണ ദുൽഖറിനൊപ്പം മകൾ അമീറയും ഒപ്പമുണ്ട് എന്നതാണ് കൗതുകം. മലയാളത്തിലെ ഏറ്റവും വലിയ താര സംഘടനയായ ‘അമ്മ വീണ്ടുമൊരിക്കൽ കൂടി ഒരു സ്റ്റേജ് ഷോയുമായി പ്രേക്ഷകരുടെ മുൻപിലേക്ക് എത്തുകയാണ്. മഴവിൽ മനോരമയോടൊപ്പം ചേർന്ന് സംഘടിപ്പിക്കുന്ന സ്റ്റേജ് ഷോ ‘അമ്മ മഴവിൽ എന്ന പരിപാടിയുടെ റിഹേഴ്‌സൽ രംഗങ്ങളാണ് ഇപ്പോൾ നവമാധ്യമങ്ങളിൽ മുഴുവനും. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ദുൽഖർ സൽമാനും, ടോവിനോ തോമസും, ആന്റണി വർഗ്ഗീസും ഉൾപ്പെടെയുള്ള ന്യൂ ജെനെറേഷൻ സൂപ്പർ താരങ്ങളും ഇത്തവണ എത്തും. ഏവരും ആവേശോജ്വലമായ നൃത്ത പരിശീലനത്തിലാണ്. അതിനിടെയാണ് ദുൽഖർ സൽമാന്റെ മകൾ റിഹേഴ്‌സൽ ക്യാംപിൽ താരമായി മാറുന്നത്.
ദുൽഖർ സൽമാനൊപ്പം എത്തിയതായിരുന്നു ഭാര്യ അമൽ സൂഫിയയും മകൾ അമീറയും. അച്ഛന്റെ നൃത്ത പരിശീലനം കാണാൻ എത്തിയ അമീറ നിമിഷ നേരം കൊണ്ട് ഏവരുടെയും പ്രിയങ്കരിയായി മാറി. നൃത്ത പരിശീലനത്തിന് ശേഷം എത്തിയ ദുൽഖർ മകളും ഭാര്യയുമൊത്ത് ഡാൻസ് കളിക്കുകയും ചെയ്തു. ദുൽഖറിന്റെയും മകളുടെയും നൃത്തം കണ്ട് ഒപ്പമുണ്ടായിരുന്ന താരങ്ങളും ചുവടുകൾ വച്ചു. സംഭവം താരങ്ങൾക്കെല്ലാം വലിയ കൗതുകമായി മാറിയിരിക്കുകയാണ്. കൊച്ചു മാലാഖയുടെ ദുൽഖറുമൊത്തുള്ള നൃത്തം നടക്കുന്ന വേദിക്ക് അരികിൽ തന്നെയായിരുന്നു മലയാളികളുടെ പ്രിയങ്കരനായ മമ്മൂട്ടിയും ഉണ്ടായിരുന്നത്. യുവാക്കളോട് മത്സരിക്കുവാൻ തന്റെ സ്വദസിദ്ധമായ നൃത്തത്തിലൂടെയും സ്കിറ്റിലൂടെയും ഒരുങ്ങുകയാണ് അദ്ദേഹം. കഴിഞ്ഞ ദിവസമാണ് സൂപ്പർ താരങ്ങളായ മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും നൃത്ത പരിശീലന രംഗങ്ങൾ പുറത്ത് വന്നത്. നവമാധ്യമങ്ങളിൽ തരംഗമായിക്കൊണ്ടിരിക്കുന്ന ‘അമ്മ മഴവിൽ ഷോ മെയ് ആറിന് തിരുവനന്തപുരം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ അരങ്ങേറും.
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
This website uses cookies.