കഴിഞ്ഞ വർഷം റിലീസ് ചെയ്ത തമിഴ്- മലയാളം ദ്വിഭാഷാ ചിത്രമായ സോളോക്കു ശേഷം ദുൽഖർ സൽമാൻ നായകനായ ഒറ്റ മലയാളം ചിത്രം പോലും റിലീസ് ചെയ്തിട്ടില്ല. അതിനിടയിൽ ഇവിടെ റിലീസ് ചെയ്തത് ദുൽഖറിന്റെ തെലുങ്ക് ചിത്രമായ മഹാനടിയും ഹിന്ദി ചിത്രമായ കർവാനും ആയിരുന്നു. തെലുങ്കിൽ വിജയമായി എങ്കിലും മഹാനടി കേരളത്തിൽ ചലനം ഉണ്ടാക്കിയില്ല. ഹിന്ദി ചിത്രമായ കർവാൻ മികച്ച നിരൂപക പ്രശംസ നേടിയെങ്കിലും ബോക്സ് ഓഫീസിൽ വിജയമാവാതെ പോവുകയും ചെയ്തു. ദുൽഖർ സൽമാനെ സംബന്ധിച്ചിടത്തോളം മലയാളത്തിൽ ഒരു ബോക്സ് ഓഫീസ് വിജയം ഉടനെ ലഭിച്ച പറ്റു എന്നും ട്രേഡ് അനലിസ്റ്റുകൾ അഭിപ്രായപ്പെടുന്നു. എന്നാൽ ദുൽഖറിന്റെ അടുത്ത മലയാളം റിലീസ് സൂപ്പർ ഹിറ്റ് ആവും എന്ന വിശ്വാസത്തിൽ ആണ് ദുൽഖർ ആരാധകർ. കാരണം ദുൽഖറിനൊപ്പം ഒരു ഹിറ്റ് ടീം തന്നെയാണ് ഈ ചിത്രത്തിൽ ഉള്ളത്.
അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം വിഷ്ണു ഉണ്ണികൃഷ്ണൻ- ബിബിൻ ജോർജ് ടീം തിരക്കഥ എഴുതിയ ഒരു യമണ്ടൻ പ്രേമ കഥയാണ് ദുൽകർ ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്ന മലയാള ചിത്രം. നവാഗതനായ ബി സി നൗഫൽ ഒരുക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ആന്റോ ജോസഫ് ആണ്. ഇതിലെ ദുൽഖറിന്റെ നായികമാരും ഇപ്പോൾ വിജയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ രണ്ടു പേരാണ്. ടോവിനോ തോമസ് നായകനായ സൂപ്പർ ഹിറ്റ് ചിത്രം തീവണ്ടിയിലെ നായികയായ സംയുക്ത മേനോനും സൂപ്പർ ഹിറ്റായ വിനീത് ശ്രീനിവാസൻ ചിത്രം അരവിന്ദന്റെ അതിഥികളിലെ നായികയായ നിഖില വിമലുമാണ് ഈ ചിത്രത്തിൽ ദുൽഖർ സൽമാന്റെ നായികമാർ. ഒരു പക്കാ കോമഡി എന്റെർറ്റൈനെർ ആയി ഒരുക്കുന്ന ഈ ചിത്രത്തിൽ വമ്പൻ താര നിര തന്നെയാണ് അണിനിരക്കുന്നത്. അടുത്ത വർഷം ജനുവരിയിൽ ഈ ചിത്രം റിലീസ് ചെയ്യും. ദുൽഖർ ഇപ്പോൾ കണ്ണും കണ്ണും കൊള്ളയ് അടിത്താൽ, വാൻ എന്നീ തമിഴ് ചിത്രങ്ങളും, സോയ ഫാക്ടർ എന്ന ഹിന്ദി ചിത്രവും ചെയ്യുന്നുണ്ട്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.