എല്ലാ വർഷവും ടൈംസ് ഗ്രൂപ്പ് ഇന്ത്യയിലെ ടോപ്പ് 50 ഡിസൈറബൽ മെൻ ലിസ്റ്റ് പുറത്തുവിടാറുണ്ട്. ഓൺലൈൻ വോട്ടുകളിലൂടെയും സ്‌പെഷ്യൽ ജൂറി അംഗങ്ങളുടെ തീരുമാനത്തിന്റെ അടിസ്‌ഥാനത്തിലാണ് അവസാന 50 പേരെ തിരഞ്ഞെടുക്കുന്നത്. 2019 ലിസ്റ്റ് ഇതിനോടകം പുറത്തുവിട്ടിരിക്കുകയാണ്.
ബോളിവുഡ് സൂപ്പർതാരം ഷാഹിദ് കപൂറാണ് 2019 ലെ പട്ടികയിൽ ഒന്നാമനായി തിരഞ്ഞെടുത്തിരിക്കുന്നത്. രൻവീർ സിങ്ങാണ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്. കേരളത്തിന് അഭിമാനമായി ദുൽഖർ സൽമാൻ ടോപ്പ് 10 ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്.
ആറാം സ്ഥാനമാണ് ദുൽഖർ സൽമാൻ സ്വന്തമാക്കിയിരിക്കുന്നത്. വിരാട് കോഹ്‌ലിയ്ക്ക് ശേഷമാണ് ദുൽഖർ ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ഒൻപതാം സ്ഥാനത്ത് നിന്നിരുന്ന ദുൽഖർ ഈ വർഷം ആറാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. മലയാളത്തിൽ നിന്ന് പൃഥ്വിരാജ് സുകുമാരൻ 23 ആം സ്ഥാനവും നിവിൻ പോളി 40 സ്ഥാനവും കരസ്ഥമാക്കി.
സൗത്ത് ഇന്ത്യൻ സിനിമയ്ക്ക് അഭിമാനമായി വിജയ് ദേവരകൊണ്ട മൂന്നാം സ്ഥാനമാണ് കരസ്ഥമാക്കിയിരിക്കുന്നത്. ആദ്യ പതിനഞ്ച് സ്ഥാനങ്ങളിൽ വേറെയൊരു തെലുഗ് നടനും ഇല്ല എന്നത് ശ്രദ്ധേയമാണ്. ലിസ്റ്റിൽ കൂടുതലും ബോളിവുഡ് താരങ്ങളാണ് ഇടം നേടിയിരിക്കുന്നത്.
തമിഴ് സൂപ്പർതാരം അജിത്തുമായി ഒരു ചിത്രം ചെയ്യുമെന്നും അതിന്റെ കഥ അദ്ദേഹത്തോട് സംസാരിച്ചെന്നും വെളിപ്പെടുത്തി ലോകേഷ് കനകരാജ്. രണ്ടു പേരും…
നിവിൻ പോളിയെ നായകനാക്കി അരുൺ വർമ്മ സംവിധാനം ചെയ്ത "ബേബി ഗേൾ" എന്ന ചിത്രം സെപ്റ്റംബർ റിലീസായി പ്ലാൻ ചെയ്യുന്നു…
മോഹൻലാൽ, മമ്മൂട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രം പാട്രിയറ്റിന്റെ പുതിയ ഷെഡ്യൂൾ ലഡാക്കിൽ എന്ന്…
ധനുഷ്- നിത്യ മേനോൻ കോമ്പോ ഒന്നിക്കുന്ന 'ഇഡ്‍ലി കടൈ' ഒക്ടോബർ ഒന്നിന് ആഗോള റിലീസായി എത്തും. ധനുഷ് തന്നെയാണ് ചിത്രത്തിന്റെ…
പുതുമുഖ സംവിധായകൻ, ഒപ്പം പുതിയ താരങ്ങളും.മാജിക് ഫ്രെയിംസിന്റെ ഏറ്റവും പുതിയ ചിത്രം " മെറി ബോയ്സ് " ലൂടെ ഇത്തരത്തിലുള്ള…
ഹൃതിക് റോഷൻ- ജൂനിയർ എൻ ടി ആർ ടീം ഒന്നിക്കുന്ന വാർ 2 എന്ന ബ്രഹ്മാണ്ഡ ബോളിവുഡ് ആക്ഷൻ ചിത്രം…
This website uses cookies.