മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ഭീഷ്മ പർവ്വം. അമൽ നീരദ് സംവിധാനം ചെയ്ത ഈ ചിത്രം വലിയ വിജയം ആണ് നേടിയത്. അമൽ നീരദും ദേവദത് ഷാജിയും ചേർന്ന് രചിച്ച ഈ ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം വലിയ താരനിരയാണ് അണിനിരന്നത്. അതിൽ തന്നെ വളരെ പ്രധാനപ്പെട്ട, അജാസ് എന്ന കഥാപാത്രം ചെയ്തത് സൗബിൻ ഷാഹിർ ആണ്. ചിത്രം ഇറങ്ങി കഴിഞ്ഞു ഒരുപാട് പ്രേക്ഷകർ ചോദിച്ചത് ആ കഥാപാത്രം എന്ത്കൊണ്ട് ദുൽഖർ സൽമാന് ചെയ്തു കൂടായിരുന്നു എന്നാണ്. മമ്മൂട്ടി- ദുൽഖർ ടീമിനെ ഒരുമിച്ചു സ്‌ക്രീനിൽ കാണാൻ ഉള്ള ആഗ്രഹം കൊണ്ടാണ് പ്രേക്ഷകർ അത് ചോദിക്കുന്നത്. ഇപ്പോഴിതാ, ആ ചോദ്യത്തിന് ദുൽഖർ തന്നെ മറുപടിയും പറയുകയാണ്. ഭീഷ്മയിലെ അജാസ് അലിയെ സൗബിൻ നല്ല അസ്സലായി ആണ് ചെയ്തത് എന്നും താനത് ശരിക്കും ആസ്വദിച്ചു എന്നും ദുൽഖർ പറയുന്നു. വാപ്പച്ചിയോടൊപ്പം അഭിനയിക്കാൻ തനിക്കു ആഗ്രഹം ഉണ്ടെന്നും, പക്ഷെ അത് അദ്ദേഹം കൂടി ചിന്തിക്കണം എന്നും ദുൽഖർ പറയുന്നു.
തല്ക്കാലം ഒരുമിച്ചു ഒരു ചിത്രം വേണ്ട എന്ന് പറയുന്നതിൽ ഉള്ള ഉദ്ദേശ്യം നല്ലതാണു എന്നും രണ്ടു പേരും വേറെ വേറെ ചിത്രം ചെയ്യുമ്പോൾ രണ്ടു പേർക്കും സിനിമയിൽ തനത് വ്യക്തിത്വവും കരിയറും ഉണ്ടാകുമെന്നതിനാലാണ് ആ ചിന്ത എന്നും ദുൽഖർ പറഞ്ഞു. പക്ഷെ എന്നെങ്കിലും ഒരിക്കൽ സ്‌ക്രീനിൽ അദ്ദേഹവുമായി ഒരുമിക്കാൻ തനിക്കു ആഗ്രഹം ഉണ്ടെന്നും ദുൽഖർ പറയുന്നു. ദുൽഖർ നായകനായ ഏറ്റവും പുതിയ ചിത്രം സല്യൂട്ട് ഇപ്പോൾ ഒറ്റിറ്റി റിലീസ് ആയി എത്തിയിട്ടുണ്ട്. അത് കൂടാതെ മമ്മൂട്ടി നായകനായ പുതിയ ചിത്രമായ പുഴുവും ഒറ്റിറ്റി റിലീസ് ആയാണ് എത്തുന്നത്.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
This website uses cookies.