മികച്ച വിജയം നേടി മുന്നേറുന്ന മമ്മൂട്ടി ചിത്രമായ ഭീഷ്മ പർവ്വം എന്ന ചിത്രത്തെ കുറിച്ച് ദുൽഖർ സൽമാൻ പറയുന്ന വാക്കുകൾ ഏറെ ശ്രദ്ധ നേടുകയാണ്. അമൽ നീരദ് ഒരുക്കിയ ഈ ചിത്രം മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയം ആണ്. ഈ ചിത്രം ചെന്നൈയിൽ വെച്ചാണ് താൻ കണ്ടത് എന്നും ഒരു തിങ്കളാഴ്ച ഉച്ച കഴിഞ്ഞുള്ള ഷോക്ക് ഒളിച്ചു പോയി ആണ് താൻ ചിത്രം കണ്ടതെന്നും ദുൽഖർ പറയുന്നു. പക്ഷെ ചിത്രം കണ്ടു കഴിഞ്ഞപ്പോൾ ഇത് നാട്ടിൽ വെച്ച് കാണേണ്ട ചിത്രമായിരുന്നല്ലോ എന്ന് തോന്നി എന്നും ദുൽഖർ പറഞ്ഞു. ഈ സിനിമ കാണുമ്പോള്‍ താന്‍ ഇമോഷണലായിരുന്നുവെന്നും, നാളുകള്‍ക്ക് ശേഷം ഒരു സംവിധായകന്‍ ശരിക്കും വാപ്പച്ചിയെ ഉപയോഗിച്ചുവെന്നും ദുൽഖർ വെളിപ്പെടുത്തുന്നു. സംവിധായകന്‍ വാപ്പച്ചിയോട് പൂര്‍ണ്ണമായും നീതി പുലര്‍ത്തിയെന്നും ദുൽകർ കൂട്ടി ചേർത്തു.
എഫ്.ടി.ക്യു വിത്ത് രേഖ എന്ന ഓൺലൈൻ പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് ദുൽഖർ ഇത് പറഞ്ഞത്. ചിത്രം കണ്ടപ്പോൾ തനിക്കു അവിശ്വസനീയമായ അനുഭവമാണ് ഉണ്ടായതു എന്നും ആദ്യത്തെ ഫൈറ്റ് സീനുകളൊക്കെ കണ്ടതിന് ശേഷം എന്താണിപ്പോള്‍ സംഭവിച്ചതെന്നുള്ള അതിശയമായിരുന്നു തനിക്കെന്നും ദുൽകർ പറഞ്ഞു. സിനിമ കാണുമ്പോള്‍ വാപ്പച്ചി സ്ലോ മോഷനിലെത്തുന്നതൊക്കെ കണ്ടപ്പോഴാണ് താൻ ഇമോഷണൽ ആയതെന്നും നമ്മൾ എത്ര നാളായി ഇങ്ങനെയൊരു സിനിമ കാണാന്‍ കൊതിക്കുന്നു എന്നും ദുൽകർ തുറന്നു പറയുന്നു. സിനിമയിലെ സംഗീതവും വളരെ നന്നായിരുന്നു എന്നും വളരെ അപൂർവമായി മാത്രമേ എല്ലാം നന്നായി വരുന്ന ഒരു ചിത്രം ഒരു നടന് ലഭിക്കു എന്നും അത്തരത്തിൽ ഉള്ള ചിത്രമാണ് ഭീഷ്മ പർവ്വം എന്നും ദുൽഖർ വിശദീകരിച്ചു. ഹേ സിനാമിക എന്ന തമിഴ് ചിത്രവും, സല്യൂട്ട് എന്ന മലയാള ചിത്രവുമാണ് ദുൽഖർ അഭിനയിച്ചു ഈ മാസം റിലീസ് ചെയ്തത്. തമിഴ് ചിത്രം തീയേറ്റർ റിലീസ് ആയി എത്തിയപ്പോൾ മലയാള ചിത്രം ഒറ്റിറ്റിയിൽ ആണ് വന്നത്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.