ദുൽഖറിന്റെ പുതിയ തമിഴ് ചിത്രമായ ഹേയ് സിനാമിക എന്ന ചിത്രത്തിന്റെ പൂജ അടുത്തിടെ നടക്കുകയുണ്ടായി. കണ്ണും കണ്ണും കൊള്ളയടിത്താൽ എന്ന സൂപ്പർഹിറ്റ് തമിഴ് ചിത്രത്തിന് ശേഷം ദുൽഖർ വീണ്ടും തമിഴിൽ നായക വേഷത്തിൽ പ്രത്യക്ഷപ്പെടുവാൻ ഒരുങ്ങുകയാണ്. കാജൽ അഗർവാൾ, അദിതി റാവു എന്നിവരാണ് നായിക വേഷം കൈകാര്യം ചെയ്യുന്നത്. ബ്രിന്ദ മാസ്റ്ററാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹെയ് സിനാമിക എന്ന സിനിമയുടെ പൂജ ചിത്രങ്ങൾ ദുൽഖർ ട്വിറ്ററിൽ പങ്കുവെക്കുകയുണ്ടായി. ദുൽഖറിന് ആശംസയുമായി നടൻ പൃഥ്വിരാജ് രംഗത്ത് വന്നിരുന്നു. ദുൽഖറിന് എല്ലാവിധ ആശംസകൾ നേരുകയും ബ്രിന്ദ മാസ്റ്റർ എന്നെങ്കിലും ഒരു സിനിമ സംവിധാനം ചെയ്യുമെന്ന് താരം വിശ്വസിച്ചിരുന്നുവെന്ന് പൃഥ്വിരാജ് കൂട്ടിച്ചേർത്തു.
പൃഥ്വിരാജിന് മറുപടിയുമായി നടൻ ദുൽഖർ സൽമാൻ ഇപ്പോൾ വന്നിരിക്കുകയാണ്. നന്ദി ബ്രദർ ചീഫ് എന്ന് അഭിസംബോധന ചെയ്താണ് കുറിപ്പ് ആരംഭിക്കുന്നത്. ബ്രിന്ദ മാസ്റ്റർ ആക്ഷന് പകരം മ്യൂസിക്ക് എന്ന് പലപ്പോഴായി പറയാൻ വരുന്നത് പോലെ തോന്നിയിട്ടുണ്ടെന്നും വളരെ മികച്ച രീതിയിൽ തന്നെ ഡയറക്റ്റ് ചെയ്യുന്നുണ്ടെന്നും ദുൽഖർ വ്യക്തമാക്കി. വിദേശത്തുള്ള ചിത്രീകരണം വേഗം പൂർത്തിയാക്കി നാട്ടിലേക്ക് തിരിച്ചു വരുവാനും പൃഥ്വിരാജിനോട് ദുൽഖർ ആവശ്യപ്പെടുകയുണ്ടായി. ആരോഗ്യം ഇപ്പോൾ നല്ലത് പോലെ ശ്രദ്ധിക്കണം എന്ന് കൂടി ദുൽഖർ കൂട്ടിച്ചേർത്തു. പൃഥ്വിരാജ് ഇപ്പോൾ ആടുജീവിതം സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി ജോർദനിലാണ്. ബ്ലെസ്സി സംവിധാനം ചെയ്യുന്ന ആടുജീവിതം ഈജിപ്ത്, അൾജീരിയ, ജോർദൻ എന്നീ സ്ഥലങ്ങളിൽ സെപ്റ്റംബർ വരെ ചിത്രീകരണം ഉണ്ടാവും. കൊറോണ വൈറസിന്റെ കടന്ന് വരവ് മൂലം ആശങ്കയിലാണ് ജനങ്ങൾ. വിദേശ രാജ്യങ്ങളിലാണ് ഇപ്പോൾ കൂടുതലായും റിപ്പോർട്ട് ചെയ്യുന്നത്. ലോകമെമ്പാടും കൊറോണ വൈറസ് ഇപ്പോൾ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. പൃഥ്വിരാജിനെ ഒരു സഹോദരന് തുല്യം കാണുന്ന ദുൽഖർ പൃഥ്വിരാജിനോട് ഈ ഒരു അവസ്ഥയിൽ ആരോഗ്യം സംരക്ഷിക്കാൻ ആവശ്യപ്പെട്ടത് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുകയാണ്.
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' യുടെ തമിഴ്നാട് വിതരണ അവകാശം സ്വന്തമാക്കി എ ജി എസ്…
സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്‍റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
This website uses cookies.