തമിഴ് സിനിമ ലോകം ഒന്നടങ്കം ഉറ്റുനോക്കുന്ന വിജയ് ചിത്രം മാസ്റ്റർ റിലീസിന് ഒരുങ്ങുകയാണ്. സിനിമയുടെ ഓഡിയോ ലോഞ്ച് ഈ വരുന്ന ഞായറാഴ്ച നടക്കാനിരിക്കെ ചിത്രത്തിലെ ഒരു ഗാനത്തിന് നടൻ ശാന്തനു ചുവട് വെക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. മാസ്റ്ററിലെ വാത്തി കമിങ് എന്ന് ആരംഭിക്കുന്ന തകർപ്പൻ ഗാനത്തിനാണ് ശാന്തനുവും, ഭാര്യ കിക്കി വിജയും അവരുടെ ഡാൻസ് സ്കൂളിലെ അംഗങ്ങളും ഒരുമിച്ച് നൃത്തം ചെയുന്നത്.
ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വിഡിയോക്ക് പ്രശ്‌മസയുമായി എത്തിയിരിക്കുകയാണ് മലയാളി താരം ദുൽഖർ സൽമാൻ. സ്‌കൂൾ കാലഘട്ടം മുതൽ തന്നെ താൻ ശാന്തനുവിന്റെ ഡാൻസ് അമ്പരപ്പോടെ കാണാറുണ്ടെന്ന് ദുൽഖർ ട്വിറ്ററിൽ കുറിച്ചിരിക്കുകയാണ്. ഓരോ വർഷം കഴിയുംതോറും ഡാൻസ് മെച്ചപ്പെട്ട് വരുകയാണെന്നും താരം അഭിപ്രായപ്പെട്ടു. മാസ്റ്ററിലൂടെ വലിയൊരു തിരിച്ചു വരവ് നടത്താൻ ഒരുങ്ങുന്ന ശാന്തനുവിന് ആശംസകൾ നൽകിയാണ് ദുൽഖർ കുറിപ്പ് അവസാനിപ്പിക്കുന്നത്.
പ്രശസ്ത സിനിമ താരങ്ങൾ ഭാഗ്യരാജ്- പൂർണിമ ഭാഗ്യരാജ് ദമ്പതികളുടെ മകനാണ് ശാന്തനു. 1998ൽ പുറത്തിറങ്ങിയ ‘വെട്ടിയെ മടിച്ചു കട്ട് ‘ എന്ന ചിത്രത്തിലൂടെ താരം തമിഴ് സിനിമയിലേക്ക് കടന്നുവരുന്നത്. പിന്നീട് മലയാളത്തിൽ മോഹൻലാൽ ചിത്രമായ ഏഞ്ചൽ ജോണിൽ താരം ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു. മാസ്റ്ററിൽ വിജയുടെയൊപ്പം നല്ലൊരു ഡാൻസ് നമ്പർ ശാന്തനുവിനും ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് സിനിമ പ്രേമികൾ.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.