[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

വാത്തി റെയ്ഡ്; ആരാധകരെ ആവേശത്തിലാഴ്ത്താൻ മാസ്റ്ററിലെ പുതിയ ഗാനമെത്തുന്നു

വിജയുടെ ഈ വർഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മാസ്റ്റർ. കൈദി എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ലോകേഷ് കനഗരാജാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മാളവിക മോഹനനാണ് ചിത്രത്തിൽ നായിക വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. മക്കൾ സെൽവൻ വിജയ് സേതുപതിയും ചിത്രത്തിൽ പ്രധാനപ്പെട്ട വേഷത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ചിത്രത്തിന്റെ പോസ്റ്ററുകൾ എല്ലാം തന്നെ ഏറെ പ്രതീക്ഷ നൽകുന്നവയായിരുന്നു. മാസ്റ്ററിലെ ആദ്യ രണ്ട് ഗാനങ്ങൾ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. വിജയ് ആലപിച്ച ആദ്യ ഗാനമായ കുട്ടി സോങ് ഇപ്പോളും തമിഴ് നാട്ടിൽ ട്രെൻഡിങ് തന്നെയാണ്. രണ്ടാമത്തെ ഗാനമായ വാത്തി കമിങ്ങും ഏറെ ശ്രദ്ധ നേടി മുന്നേറുകയാണ്. വളരെ വ്യത്യസ്തമായ ഒരു തീം മ്യൂസിക് പോലെ തോന്നിക്കുന്ന ഒരു ഗാനമായിരുന്നു വാത്തി കമിങ്. ചിത്രത്തിലെ മൂന്നാമത്തെ ഗാനം അണിയറ പ്രവർത്തകർ പുറത്തുവിടുവാൻ ഒരുങ്ങുകയാണ്.

വാത്തി റെയ്ഡ് എന്ന മൂന്നാമത്തെ ഗാനമാണ് ഇന്ന് റിലീസ്‌ ചെയ്യുവാൻ ഒരുങ്ങുന്നത്. രാത്രി 8.30ന് ചിത്രത്തിലെ മൂന്നാമത്തെ ഗാനം പുറത്തുവിടും. ഈ ഗാനം തമിഴ് നാട്ടിൽ കോളിളക്കം സൃഷ്ട്ടിക്കും എന്ന കാര്യത്തിൽ തീർച്ച. വിജയുടെ വീട്ടിൽ അടുത്തിടെ ബിഗിലിന്റെ വിജയത്തെ സംബന്ധിച്ച് റെയ്ഡ് നടത്തുകയും അനധികൃതമായി ഒന്നും തന്നെ ഇല്ലന്നും തെളിഞ്ഞതാണ്. ഇൻകം ടാക്‌സ് ഡിപ്പാർട്ട്‌മെന്റിന് എതിരെ ഒരു കൊട്ടായിരിക്കുമോ വാത്തി റെയ്ഡ് എന്ന ഗാനം എന്ന് കണ്ട് തന്നെ അറിയണം.

webdesk

Recent Posts

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

2 days ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 weeks ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 weeks ago

‘തുടക്കം’ ഇന്ന് മുതൽ തിയറ്ററുകളിൽ; വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റം

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…

3 weeks ago

ആർ. മാധവൻ ചിത്രം ‘ജി ഡി എൻ ‘ ഇന്ന് മുതൽ തിയേറ്ററുകളിൽ

ആർ. മാധവൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം 'ജി.ഡി. എൻ ' ഇന്ന് മുതൽ ആഗോള റിലീസായി തീയേറ്ററുകയിലേക്ക്…

3 weeks ago

ധ്യാൻ ശ്രീനിവാസൻ ചിത്രം ‘വിവാഹ്’ ഇന്ന് മുതൽ തിയേറ്ററുകളിൽ

ധ്യാൻ ശ്രീനിവാസനെ നായകനാക്കി ഒരുക്കിയ റൊമാന്റിക് ഡ്രാമ 'വിവാഹ്' ഇന്ന് മുതൽ തിയേറ്ററുകളിൽ പ്രദർശനത്തിന്. റിലീസിന് മുന്നോടിയായി പുറത്തിറങ്ങിയ ട്രെയിലറും…

3 weeks ago

This website uses cookies.