മലയാളത്തിന്റെ താര സൂര്യനായ മോഹൻലാൽ ആയിരുന്നു ഈ കഴിഞ്ഞ തിരുവോണം ദിവസത്തിൽ കേരളത്തിലെ ബിഗ് സ്‌ക്രീനുകളിലും മിനി സ്ക്രീനിലും നിറഞ്ഞു നിന്നതു. അദ്ദേഹം നായകനായി എത്തിയ ഇട്ടിമാണി മേഡ് ഇൻ ചൈന എന്ന ചിത്രം രസകരമായ കുടുംബ ചിത്രം എന്ന അഭിപ്രായം നേടി വമ്പൻ ബോക്സ് ഓഫീസ് വിജയം നേടി മുന്നേറുമ്പോൾ കഴിഞ്ഞ ദിവസം വിവിധ ചാനൽ പ്രോഗ്രാമുകളിൽ അതിഥി ആയി എത്തി മിനി സ്ക്രീനിലും മോഹൻലാൽ തരംഗം സൃഷ്ടിച്ചു. അതിൽ തന്നെ മലയാള ടെലിവിഷൻ ചരിത്രത്തിൽ ആദ്യമായി എട്ടു മണിക്കൂറോളം നീണ്ട ഒരു പരിപാടി മോഹൻലാലിനെ അതിഥി ആക്കി ഒരുക്കിയ ഫ്‌ളവേഴ്‌സ് ടി വി ശ്രദ്ധ നേടി. ആ പരിപാടിയിലെ മത്സരരാർഥികളിൽ ഒരാളായ കുട്ടികളിൽ ഒരാൾ ചോദിച്ച ചോദ്യവും അതിനു മോഹൻലാൽ കൊടുത്ത ഉത്തരവും ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്.
ദുൽകർ സൽമാനെ ആണോ പ്രണവ് മോഹൻലാലിനെ ആണോ കൂടുതൽ ഇഷ്ടം എന്നാണ് ഒരു കുട്ടി മോഹൻലാലിനോട് ചോദിച്ചത്. അതിനു മോഹൻലാൽ പറഞ്ഞ മറുപടി ഇങ്ങനെ, “അതിപ്പോ അച്ഛനെ ആണോ അമ്മയെ ആണോ ഇഷ്ടം എന്ന് ചോദിക്കും പോലെ ആണ്. കുഞ്ഞിലേ മുതൽ രണ്ടിനേം കാണുന്നതല്ലേ. രണ്ടു പേരെയും എനിക്ക് ഒരുപോലെ ഇഷ്ടം ആണ്. എന്നാലും ഏറ്റവും എനിക്കിഷ്ടം ഫഹദ് ഫാസിലിനെ ആണ്”.
ഏതായാലും ലാലേട്ടന്റെ രസകരമായ മറുപടി ആരാധകരും സിനിമാ പ്രേമികളും സഹർഷമാണ് സ്വീകരിച്ചത്. കുട്ടികളോടൊപ്പം ആടി പാടിയ മോഹൻലാൽ ബിഗ് സ്ക്രീനിലെ പോലെ തന്നെ മിനി സ്‌ക്രീനിലൂടെയും കുടുംബ പ്രേക്ഷകരുടെ സ്നേഹവും കയ്യടിയും നേടിയെടുത്തിരിക്കുകയാണ് എന്ന് തന്നെ പറയാം.
മലയാള സിനിമയിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളായ ദൃശ്യം, ദൃശ്യം 2 എന്നിവയുടെ മൂന്നാം ഭാഗമായ ദൃശ്യം 3 ചെയ്യാനുള്ള പ്ലാനിലാണ് തങ്ങൾ…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ എന്ന ചിത്രം നൂറു കോടി ക്ലബിൽ ഇടം പിടിക്കുന്ന ഒൻപതാമത്തെ മലയാള ചിത്രമായി മാറി…
ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ ഹിറ്റായി മാറി അല്ലു അർജുന്റെ പുഷ്പ 2 . റിലീസ്…
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ " നാഗബന്ധം" പ്രീ ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകൻ…
2025 തുടക്കം ഗംഭീരമാക്കാൻ ഒരുക്കത്തിലാണ് മലയാളത്തിന്റെ ജനപ്രിയ താരംആസിഫ് അലി. ‘കിഷ്കിന്ധാ കാണ്ഡം’ത്തിന്റെ ബ്ലോക്ക് ബസ്റ്റർ വിജയത്തിന് ശേഷം ആസിഫ്…
ഷാഹിദ് കപൂറിനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ബോളീവുഡ് ചിത്രം 'ദേവ'യുടെ പ്രൊമോ ടീസർ പുറത്തിറങ്ങി. പ്രമുഖ സംഗീത…
This website uses cookies.