മലയാള സിനിമയിലെ വനിതാ പ്രവർത്തകരുടെ സംഘടന എന്ന പേരിൽ രൂപം കൊണ്ട സിനിമാ സംഘടനയാണ് വിമൻ ഇൻ സിനിമാ കലക്ട്ടീവ് എന്ന ഡബ്ള്യു സി സി. പ്രമുഖ സിനിമാ പ്രവർത്തകരായ റിമ കല്ലിങ്കൽ, രേവതി, പാർവതി തിരുവോത്, പദ്മപ്രിയ, രമ്യ നമ്പീശൻ, സംവിധായിക അഞ്ജലി മേനോൻ, രചയിതാവ് ദീദി ദാമോദരൻ, എന്നിവർ മുനിരയിലുള്ള ഈ സംഘടന രൂപം കൊണ്ടതിന് ശേഷം ഏറ്റവും ശക്തമായ രീതിയിൽ മുന്നോട്ടു വന്നത് നടൻ ദിലീപ് കുറ്റാരോപിതനായ നടി ആക്രമിക്കപ്പെട്ട സംഭവത്തിലാണ്. എന്നാൽ പലപ്പോഴും ഈ സംഘടനയിൽ ഭിന്നത ഉണ്ടെന്നും, പ്രസക്തമായ പല സംഭവങ്ങളിലും യാതൊരു വിധ ഇടപെടലുകളും ഇവർ നടത്തുന്നില്ല എന്നും ആരോപണങ്ങൾ ഉയർന്നിരുന്നു. വ്യക്തികളെ ഉന്നം വെച്ഛ് നടത്തുന്ന ചില പ്രവർത്തനങ്ങൾ മാത്രമാണ് ഇവരുടെ ലക്ഷ്യമെന്നും ഒരുപാട് പേർ ആരോപിച്ചു.
അതിനിടയിൽ ഇവരുടെ സംഘടനയിലെ പ്രധാന അംഗങ്ങളിലൊരായ നടി മഞ്ജു വാര്യർ ഇവരിൽ നിന്ന് അകലം പാലിച്ചതും ചർച്ചയായി. ഇപ്പോഴിതാ, മാൻ ഹോൾ, സ്റ്റാൻഡ് അപ് എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത് ശ്രദ്ധ നേടിയ, ഇവരുടെ സംഘടനയിലെ അംഗമായ സംവിധായിക വിധു വിൻസെന്റ് ഡബ്ള്യു സി സിയിൽ നിന്നു പുറത്തു വന്നു കഴിഞ്ഞു. വനിതാ സംഘടനയിലെ ഈ ഭിന്നതയെ കളിയാക്കിക്കൊണ്ടു പ്രശസ്ത ഡബ്ബിങ് ആര്ടിസ്റ് ഭാഗ്യലക്ഷ്മി ഇട്ട ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഇതാണ് ഞങ്ങളുടെ ഡബ്ള്യു സി സി എന്നു പറഞ്ഞു കൊണ്ട് താനും, നടി മാലാ പാർവതിയും, സംഗീത പദ്മനാഭനും, രേഖ മേനോനും ഒരുമിച്ച് നിൽക്കുന്ന ഒരു ചിത്രമാണ് ഭാഗ്യലക്ഷ്മി പങ്കു വെച്ചിരിക്കുന്നത്. സ്നേഹവും സൗഹൃദവും സന്തോഷവും എന്നും ഭാഗ്യലക്ഷ്മി ആ ചിത്രം പങ്ക് വെച്ചു കൊണ്ട് പറയുന്നു. വനിതാ സംഘടനയുടെ പല ബാലിശമായ പ്രതികരണങ്ങളെയും കൃത്യമായി എതിർത്തിട്ടുള്ള വ്യക്തി കൂടിയാണ് ഭാഗ്യലക്ഷ്മി.
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
This website uses cookies.