സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് വരനെ ആവശ്യമുണ്ട്. ദുൽഖർ സൽമാൻ നിർമ്മിച്ച ഈ ചിത്രത്തിലൂടെ ഒരിടവേളക്ക് ശേഷം നടി ശോഭനയും സുരേഷ് ഗോപിയും തിരിച്ചെത്തുകയാണ്. ഇവരെ കൂടാതെ ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ, ഉർവശി എന്നിവരും ഈ ചിത്രത്തിന്റെ താര നിരയിൽ ഉണ്ട്. അടുത്ത മാസം റിലീസ് ചെയ്യും എന്ന് കരുതപ്പെടുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയെടുത്തിരുന്നു. ഇപ്പോഴിതാ ഡബ്ബിങിനിടെ ഈ ചിത്രം കാണാൻ ഇടയായ പ്രശസ്ത ഡബ്ബിങ് ആര്ടിസ്റ് ആയ ഭാഗ്യ ലക്ഷ്മി ഈ ചിത്രത്തെ കുറിച്ചും ഇതിലെ അഭിനേതാക്കളെ കുറിച്ചും പങ്കു വെച്ച അഭിപ്രായം പ്രേക്ഷക ശ്രദ്ധ നേടുകയാണ്.
ഭാഗ്യ ലക്ഷ്മി തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ പറഞ്ഞ വാക്കുകൾ ഇങ്ങനെ, ഒരു നീണ്ട ഇടവേളക്ക് ശേഷം ശോഭനയും സുരേഷ് ഗോപിയും അഭിനയിക്കുന്ന ചിത്രമാണ് വരനെ ആവശ്യമുണ്ട്. സംവിധായകൻ അനൂപ് സത്യൻ (സത്യൻ അന്തിക്കാടിന്റെ മകൻ). നാല്പതു വർഷത്തെ ഡബ്ബിങ് ജീവിതത്തിൽ ഒരു സിനിമക്ക് ഡബ്ബിങ് ചെയ്യാൻ പോകുമ്പോൾ സംവിധായകർ വിശദമായി കഥ പറഞ്ഞു തരുന്ന കീഴ് വഴക്കം അപൂർവ്വമാണ്. മൈക്കിന് മുമ്പിൽ നിൽക്കുമ്പോൾ ചെറുതായി ഒന്ന് സന്ദർഭം പറഞ്ഞു തരും അത്ര തന്നെ. പക്ഷെ ഈ സിനിമക്ക് ശോഭനയ്ക്ക് ഡബ്ബിങ് ചെയ്യാൻ ഞാൻ കൊച്ചിയിൽ പോയപ്പോൾ കഥ കേൾക്കാൻ ഞാൻ സ്റ്റുഡിയോയിൽ ചെല്ലാം എന്ന് പറഞ്ഞു. പക്ഷെ സംവിധായകൻ അനൂപ് ഹോട്ടലിൽ വന്നാണ് കഥ പറഞ്ഞു തന്നത്. അഭിനയിക്കുന്ന വ്യക്തിക്ക് പറഞ്ഞു കൊടുക്കുന്ന അതേ പോലെ സീൻ ബൈ സീൻ ആയി വളരേ വിശദമായിട്ട്. ഒരു കലാകാരനെ കലാകാരിയെ ബഹുമാനിക്കുന്ന യുവ തലമുറയെ ഞാനും ബഹുമാനത്തോടെ നോക്കി. കുറേ കാലത്തിനു ശേഷമാണ് ഉടനീളമുളള ഒരു നല്ല കഥാപാത്രത്തിന് ഡബ്ബ് ചെയ്യുന്നത്.
അതിന്റെ ഒരു സന്തോഷം എനിക്കുമുണ്ടായിരുന്നു. സത്യേട്ടനെ പോലെ തന്നെ അനൂപും. നന്നായി ഡബ്ബ് ചെയ്താൽ അസ്സലായി അടിപൊളി എന്നൊക്കെ പറഞ്ഞ് പ്രോത്സാഹിപ്പിക്കുന്നത് വല്ലാത്ത ഉത്സാഹം തരുന്നുണ്ടായിരുന്നു. ശോഭന എന്തൊരു സുന്ദരിയാണ് ഇപ്പോഴും. സുരേഷ് ഗോപിയുടെ നല്ലൊരു തിരിച്ചു വരവായിരിക്കും ഈ സിനിമ. നമ്മൾ അദ്ദേഹത്തെ വല്ലാതെ ഇഷ്ടപ്പെട്ടു പോകും. നല്ലൊരു സിനിമ.
മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായ ഒരു വടക്കൻ വീരഗാഥയുടെ 4 K പതിപ്പിന്റെ പ്രിവ്യൂ ഷോ ചെന്നൈയിൽ നടന്നു. ക്യൂബ്സ്…
പാന്‍ ഇന്ത്യന്‍ ബ്ലോക്ക് ബസ്റ്ററായ മാര്‍ക്കോയ്ക്ക് ശേഷം ഉണ്ണിമുകുന്ദന് നായകനാവുന്ന 'ഗെറ്റ് സെറ്റ് ബേബി'യുടെ റിലീസ് തിയതി പുറത്തു വിട്ടു.…
കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത എമ്പുരാൻ ടീസർ ഇപ്പോൾ സോഷ്യൽ മീഡിയയെ ആവേശം കൊണ്ട്…
മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായ ഒരു വടക്കൻ വീരഗാഥയുടെ പുതിയ പതിപ്പിന്റെ ട്രൈലെർ ലോഞ്ച് അമ്മയുടെ ഓഫീസിൽ നടന്നു. മോഹൻലാൽ…
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ നായകനാക്കി എംടി-ഹരിഹരന് കൂട്ടുകെട്ടിലൊരുങ്ങിയ ക്ലാസിക് ചിത്രമായ ഒരു വടക്കന്‍ വീരഗാഥ വീണ്ടും റിലീസിന് എത്തുന്നു. 2025…
നിങ്ങളുടെ സൗഹൃദത്തിലേക്ക് ഇന്നുമുതൽ പുതിയ ഒരു ബെസ്റ്റി കടന്നു വരുന്നു എന്ന പരസ്യ വാചകവുമായി എത്തിയ ചിത്രമാണ് 'ബെസ്റ്റി'. ഷാനു…
This website uses cookies.