[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ലൂസിഫറിന് ശേഷം ബിഗ് ബ്രദറിലും വിനീത്; വിജയമാവർത്തിക്കാൻ മോഹൻലാൽ ചിത്രം

2019 ലെ ഏറ്റവും വലിയ വിജയമായി മാറിയ മലയാള ചിത്രം ആണ് മോഹൻലാൽ നായകനായ ലൂസിഫർ. യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ഈ ചിത്രം പുലിമുരുകന് ശേഷം നൂറു കോടി ക്ലബിൽ എത്തിയ രണ്ടാമത്തെ മലയാള ചിത്രമാണ്. ബോളിവുഡ് താരം വിവേക് ഒബ്‌റോയ് ആണ് ലുസിഫെറിലെ വില്ലൻ വേഷം ചെയ്തത്. അദ്ദേഹത്തിന് വേണ്ടി മലയാളത്തിൽ ഡബ്ബ് ചെയ്തത് പ്രശസ്ത നടനും നർത്തകനും ആയ വിനീത് ആണ്. വിവേക് ഒബ്‌റോയ്‌ക്ക്‌ വേണ്ടി അതിഗംഭീരമായി ഡബ്ബ് ചെയ്ത വിനീത് ലൂസിഫർ നേടിയ വിജയത്തിൽ വഹിച്ച പങ്കു ചെറുതല്ല. ഇപ്പോഴിതാ മോഹൻലാൽ നായകനായ സിദ്ദിഖ് ചിത്രമായ ബിഗ് ബ്രദറിലും തന്റെ ശബ്ദം കൊണ്ട് ഭാഗമായിരിക്കുകയാണ് വിനീത്.

ഈ ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്ന ബോളിവുഡ് താരം അർബാസ് ഖാന് വേണ്ടി ശബ്ദം നൽകിയിരിക്കുന്നത് വിനീത് ആണ്. കഴിഞ്ഞ ദിവസം റിലീസ് ആയ ബിഗ് ബ്രദറിന്റെ ട്രൈലെർ സോഷ്യൽ മീഡിയയിൽ വമ്പൻ ഹിറ്റായി മാറിയിരിക്കുകയാണ്. അതിൽ അർബാസ് ഖാന്റെ ഡയലോഗുകൾ വിനീതിന്റെ ശബ്ദത്തിൽ അതിഗംഭീരമായാണ് വന്നിരിക്കുന്നത്. വേദാന്തം ഐ പി എസ് എന്ന കഥാപാത്രം ആയാണ് അർബാസ്‌ ഖാൻ ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. ലൂസിഫർ നേടിയ വിജയം ബിഗ് ബ്രദറും ആവർത്തിച്ചാൽ വിനീത് എന്ന നടന്റെ ശബ്ദം മലയാളത്തിലെ ഭാഗ്യങ്ങളിൽ ഒന്നായി മാറും എന്നത് തീർച്ചയാണ്. മികച്ച നടൻ എന്ന് പേരെടുത്തിട്ടുള്ള വിനീത് സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നർത്തകന്മാരിൽ ഒരാൾ കൂടിയാണ്. മോഹൻലാലുമായി വളരെ അടുത്ത സൗഹൃദം പുലർത്തുന്ന വ്യക്തി കൂടിയാണ് വിനീത്.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

3 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

4 days ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

6 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.