ക്യൂൻ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റ ചിത്രത്തിലൂടെ ഗംഭീര പ്രകടനം കാഴ്ചവെച്ച ധ്രുവൻ വളരെ പെട്ടെന്ന് പ്രേക്ഷക ശ്രദ്ധ നേടിയ യുവതാരമാണ്. മെഗാസ്റ്റാർ നായകനായെത്തുന്ന സജീവ് പിള്ളയുടെ മാമാങ്കത്തിൽ ധ്രുവൻ ഒരു കഥാപത്രത്തെ അവതരിപ്പിക്കുന്നുവെന്നത് വളരെ വാർത്തയായിരുന്നു. ചിത്രത്തിന് വേണ്ടി കഠിനമായ് മെക്കൊവർ ചെയ്ത് പുറത്തിറങ്ങിയ ധ്രുവന്റെ കിടിലം സ്റ്റില്ലുകൾക്കും സോഷ്യൽ മീഡിയ ഗംഭീര സ്വീകരണമാണ് ലഭിച്ചത്.
എന്നാൽ ഇപ്പോൾ പുറത്തിറങ്ങിയ റിപ്പോർട്ട് പ്രകാരം ധ്രുവൻ മാമാങ്കത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടതായാണ് അറിയാൻ കഴിയുന്നത്.ചിത്രത്തിൽ നിന്ന് ഒഴിവാക്കിയതിന് തനിക്ക് കാരണം അറിയില്ലെന്നും .മമ്മുക്കയുടെ കൂടെ അഭിനയിക്കാൻ കഴിയാത്തതിൽ വലിയ സങ്കടമുണ്ടന്നും താരം ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. എന്നാൽ ധ്രുവനെ ഒഴിവാക്കിയതിനെപ്പറ്റി തനിക്കറിയില്ലെന്നാണ് സംവിധായകൻ സജീവ് പിള്ളയുടെ പ്രതികരണം.
മമ്മൂട്ടിയുടെ ഏറെ നാൾ മുൻപ് പ്രഖ്യാപിച്ച ചിത്രമാണ് മാമാങ്കം. ചരിത്ര പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്.മമ്മൂക്കയുടൊപ്പം നീരജ് മാധവ്, പ്രചി തെഫ്ലാൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഒരിടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടി ചരിത്ര പ്രാധാന്യമുള്ള കഥാപാത്രമാവുന്ന ചിത്രം കൂടിയാവും മാമാങ്കം. ചിത്രത്തിന്റെ റിലിസിനായ് വളരെ ആകാംഷകളോടെ കാത്തിരിക്കുകയാണ് സിനിമാ ലോകം.
മാമാങ്ക പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തികരിച്ചു. വലിയ മുതൽ മുടക്കിൽ വേണുകുന്നപ്പള്ളി നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ പൂർത്തിയാക്കാൻ സജീവ് പിള്ളയ്ക്ക് വർഷങ്ങളുടെ ഗവേഷണം ആവശ്യമായി വന്നിരുന്നു. അന്യഭാഷാചിത്രങ്ങൾ ഉൾപ്പെടെ ഒരുപിടി മമ്മൂട്ടി ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുമ്പോൾ മാമാങ്കവും ഉടനെ എത്തുമെന്ന് പ്രതീക്ഷിക്കാം.
ബെന്സി പ്രൊഡക്ഷന്സിന്റെ ബാനറില് കെ വി അബ്ദുള് നാസര് നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
This website uses cookies.