ദൃശ്യം എന്ന ഇൻഡസ്ട്രി ഹിറ്റ് മോഹൻലാൽ ചിത്രത്തിലൂടെ മലയാള സിനിമയിൽ ഏറെ പോപ്പുലർ ആയി മാറിയ നടനാണ് റോഷൻ ബഷീർ. ആ ജീത്തു ജോസഫ് ചിത്രത്തിലെ വരുൺ പ്രഭാകർ എന്ന വില്ലൻ വേഷത്തിലൂടെ വലിയ പ്രശംസയും പ്രശസ്തിയുമാണ് റോഷൻ ബഷീർ നേടിയെടുത്തത്. ഇപ്പോഴിതാ റോഷൻ ബഷീർ വിവാഹിതനാവുന്നു എന്ന വാർത്തയാണ് പുറത്തു വരുന്നത്. മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ബന്ധത്തിലുള്ള ഒരു പെണ്കുട്ടിയെയാണ് റോഷൻ വിവാഹം ചെയ്യുന്നത്. ഫര്സാന എന്നാണ് റോഷന്റെ വധുവിന്റെ പേര്. ഈ വരുന്ന ഓഗസ്റ്റ് അഞ്ചാം തീയതി കൊച്ചിയിൽ വെച്ചാണ് വിവാഹം നടക്കുക. പ്ളസ് ടു എന്ന സിനിമയിലൂടെ അഭിനയരംഗത്തു എത്തിയ റോഷൻ ബഷീർ ഭൈരവ എന്ന തമിഴ് ചിത്രത്തിൽ ദളപതി വിജയ്ക്ക് ഒപ്പവും അഭിനയിച്ചിട്ടുണ്ട്. വീട്ടുകാർ തമ്മിൽ പറഞ്ഞുറപ്പിച്ച വിവാഹമാണ് തന്റെയും ഫർസാനയുടേയുമെന്നും, നിയമ ബിരുദധാരിയായ ഫർസാന തന്റെ സഹോദരിയുടെ കൂട്ടുകാരിയാണ് എന്നും റോഷൻ പറയുന്നു.
നടനായ കലന്തൻ ബഷീറിന്റെ മകനായ റോഷൻ ബഷീർ, ഇന്നാണ് ആ കല്യാണം, ബാങ്കിങ് അവർസ്, ടൂറിസ്റ്റ് ഹോം, റെഡ് വൈൻ, ദൃശ്യം സിനിമയുടെ തമിഴ്- തെലുങ്കു റീമേക്കുകൾ, കുബേര രാശി (തമിഴ്), കൊളംബസ് ( തെലുങ്ക്) എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മൂൺട്രു രസികർകൾ എന്ന തമിഴ് ചിത്രത്തിലാണ് ഇപ്പോൾ റോഷൻ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. 2013 ഇൽ ആണ് റോഷന്റെ കരിയറിലെ ബ്രേക്ക് ആയി മാറിയ ദൃശ്യം റിലീസ് ചെയ്യുന്നത്. അതിന് ശേഷം ദൃശ്യത്തിന്റെ തമിഴ് പതിപ്പായ കമൽ ഹാസൻ നായകനായ പാപനാശത്തിലും തെലുങ്ക് പതിപ്പിലും പ്രത്യക്ഷപ്പെട്ട റോഷൻ തെന്നിന്ത്യൻ ഭാഷകളിൽ പ്രശസ്തി നേടി.
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച 'രേഖാചിത്രം' ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ ഒരുക്കിയ രേഖാചിത്രം എന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തും. അനശ്വര…
മലയാള സിനിമയിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളായ ദൃശ്യം, ദൃശ്യം 2 എന്നിവയുടെ മൂന്നാം ഭാഗമായ ദൃശ്യം 3 ചെയ്യാനുള്ള പ്ലാനിലാണ് തങ്ങൾ…
This website uses cookies.