[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

കൈയബദ്ധം ഒന്നും കാണിക്കരുത്, നാറ്റിക്കരുതെന്നു രമേശ് പിഷാരടിയോട് സലിം കുമാർ..!

മലയാളത്തിലെ പ്രശസ്ത ഹാസ്യ നടനും സംവിധായകനുമായ സലിം കുമാർ പങ്കു വെച്ച ഒരു ഫേസ്ബുക് പോസ്റ്റും അതിനൊപ്പം കുറിച്ച വാക്കുകളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. സലിം കുമാർ പങ്കു വെച്ചിരിക്കുന്നത് മലയാളത്തിലെ മറ്റൊരു പ്രശസ്ത ഹാസ്യ നടനും സംവിധായകനും ടെലിവിഷൻ അവതാരകനുമായ രമേശ് പിഷാരടിയുടെ ഫേസ്ബുക് പോസ്റ്റാണ്. തനിക്കു അയച്ചു കിട്ടിയ ഒരു ട്രോള് പങ്കു വെച്ചാണ് രമേശ് പിഷാരടി ഫേസ്ബുക് പോസ്റ്റ് ഇട്ടിരിക്കുന്നത്. മിമിക്രിയിലൂടെയും ചാനൽ പരിപാടികളിലൂടെയും രമേശ് പിഷാരടി തന്റെ കലാ ജീവിതം ആരംഭിച്ച കാലത്തു രമേശ് പിഷാരടിക്കു ഏറെ സഹായങ്ങൾ ചെയ്ത വ്യക്തിയാണ് സലിം കുമാർ. അതിനെ അടിസ്ഥാനപ്പെടുത്തിയാണ് ട്രോള് ഉണ്ടാക്കിയിരിക്കുന്നത്. രമേശ് പിഷാരടിക്കു മലയാള സിനിമാ-ടെലിവിഷൻ രംഗത്തെ ഓൾ റൗണ്ടർ എന്ന പേരിൽ അവാർഡ് ലഭിച്ചത്, സലിം കുമാർ എന്ന സകലകലാ വല്ലഭന്റെ ശിക്ഷണത്തിന്റെ ഗുണമാണ് എന്ന് സൂചിപ്പിക്കുന്ന ആ ട്രോൾ രമേശ് പിഷാരടി പങ്കു വെച്ചിരിക്കുന്നത് ഈ വാക്കുകളോടെ, അയച്ചു കിട്ടിയ ഈ ട്രോൾ പോസ്റ്റ് ചെയ്‌ത് പരസ്യമായി ഗുരുപൂജ ചെയ്തിരിക്കുന്നു. ആശാൻ ആശാൻ.

ആ പോസ്റ്റ് പങ്കു വെച്ച് കൊണ്ട് സലിം കുമാർ കുറിച്ചിരിക്കുന്നതാവട്ടെ, അവന് പരസ്യമായി ഗുരുപൂജ ചെയ്യണമെന്ന്. അതും ഫേസ്ബൂക്കിന്റെ നടയിൽ വെച്ച്. ഞാൻ ഫസ്റ്റിലെ പറഞ്ഞതാണ്. കൈയബദ്ധം ഒന്നും കാണിക്കരുത്. നാറ്റിക്കരുതെന്ന്. എന്നാണ്. മായാവി എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിൽ സലിം കുമാർ അവതരിപ്പിച്ച കണ്ണൻ സ്രാങ്ക് എന്ന കഥാപാത്രം പറയുന്ന ഡയലോഗുകൾ ആണ് രമേശ് പിഷാരടിയും പിന്നീട് സലിം കുമാറും വളരെ രസകരമായി തങ്ങളിട്ട ഫേസ്ബുക് പോസ്റ്റുകൾക്കൊപ്പം കുറിച്ചിരിക്കുന്നത്. ഏതായാലും ആശാന്റേയും ശിഷ്യന്റെയും പോസ്റ്റുകൾ ഇപ്പോൾ ഏറെ ശ്രദ്ധ നേടുകയാണ്.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

3 days ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

5 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.