മലയാളത്തിലെ ബ്ലോക്ക്ബസ്റ്റർ മൂവി സീരീസാണ് മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് രചിച്ചു സംവിധാനം ചെയ്ത ദൃശ്യം സീരിസ്. മലയാളത്തിലെ ആദ്യത്തെ അൻപത് കോടി ഗ്രോസ് നേടി ഇൻഡസ്ട്രി ഹിറ്റായി മാറിയ ദൃശ്യം അതിന് ശേഷം വിദേശ ഭാഷകൾ ഉൾപ്പെടെ ഏഴു ഭാഷകളിലേക്കാണ് റീമേക്ക് ചെയ്യപ്പെട്ടത്. കഴിഞ്ഞ വർഷം റിലീസ് ചെയ്ത ദൃശ്യം 2 എന്ന ചിത്രവും ഇതിനോടകം മൂന്നോളം ഭാഷകളിൽ ഒരുങ്ങിക്കഴിഞ്ഞു. ഈ അടുത്തിടെ റിലീസ് ചെയ്ത ഇതിന്റെ ഹിന്ദി റീമേക് ഇരുനൂറ് കോടി ആഗോള ഗ്രോസിലേക്കും കുതിക്കുകയാണ്. ഈ മൂവി സീരിസിന്റെ അവസാന ഭാഗമായി ദൃശ്യം 3 കൂടി പ്രഖ്യാപിച്ചിട്ടുണ്ട് ജീത്തു ജോസഫ്. 2024 ലാവും ദൃശ്യം 3 എത്തുകയെന്നാണ് സൂചന. എന്നാൽ അജയ് ദേവ്‌ഗൺ നായകനായ ദൃശ്യം 2 ഹിന്ദി റീമേക്ക് ഒരുക്കിയ സംവിധായകൻ അഭിഷേക് പഥക് പറഞ്ഞതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്, കഥയിലെ സസ്പെൻസ് ലീക്ക് ആകാതിരിക്കാൻ ദൃശ്യം 3 യുടെ മലയാളം, ഹിന്ദി പതിപ്പുകൾ ഒരേ സമയം ഷൂട്ട് ചെയ്ത് ഒരുമിച്ച് റിലീസ് ചെയ്യുന്ന കാര്യം ആലോചനയിലുണ്ടെന്നാണ്.
എന്നാൽ അതിന്റെ മലയാളം, ഹിന്ദി പതിപ്പുകൾ ഒരുമിച്ച് റിലീസ് ചെയ്യാനുള്ള പദ്ധതിയില്ലെന്നും ദൃശ്യം 3 യുടെ തിരക്കഥ പോലും ആരംഭിച്ചിട്ടില്ല എന്നും ജീത്തു ജോസഫ് പ്രതികരിച്ചു. ദി ക്യൂവിനോട് ആണ് ജീത്തു ജോസഫ് ഈ വിഷയത്തിലുള്ള തന്റെ പ്രതികരണം അറിയിച്ചത്. ഇപ്പോൾ മോഹൻലാൽ നായകനായ റാം എന്ന ചിത്രത്തിൻറെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് മൊറോക്കോയിലാണ് ജീത്തു ജോസഫ്. ദൃശ്യം 3 ന്റെ കഥാഗതിയെ കുറിച്ചുള്ള ചർച്ചകൾ ഇപ്പോഴും നടക്കുകയാണെന്നും, റാം പൂർത്തിയാക്കിയതിന് ശേഷമേ ദൃശ്യം 3 ന്റെ തിരക്കഥ രചന തുടങ്ങുകയുള്ളു എന്നും ജീത്തു ജോസഫ് ദി ക്യൂവിനോട് പറഞ്ഞു. ദൃശ്യം സീരിസ് മലയാളത്തിൽ നിർമ്മിച്ച ആശീർവാദ് സിനിമാസ്, ദൃശ്യം 2 ന്റെ ഹിന്ദി പതിപ്പിന്റെയും സഹനിർമ്മാതാവാണ്.
ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത്…
ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്…
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
This website uses cookies.