[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

നായിക മാത്രമല്ല ഗായികയും; അജിത്തിന്റെ തുനിവിൽ പുതിയ റോളുമായി മഞ്ജു വാര്യർ

തല അജിത്തിനെ നായകനാക്കി എച്ച് വിനോദ് ഒരുക്കുന്ന പുതിയ ചിത്രമാണ് തുനിവ്. ഒരു ഹെയ്‌സ്റ്റ് ത്രില്ലറായി ഒരുക്കുന്ന ഈ ചിത്രം അടുത്ത വർഷം ജനുവരിയിൽ പൊങ്കൽ റിലീസായി ആണ് പ്രേക്ഷകരുടെ മുന്നിലെത്തുക. മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരാണ് ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത്. വെട്രിമാരൻ- ധനുഷ് ടീമിന്റെ അസുരൻ ചെയ്തതിനു ശേഷം മഞ്ജു വാര്യർ തമിഴിൽ നായികാ വേഷം ചെയ്യുന്ന ചിത്രമാണ് തുനിവ്. ഇപ്പോഴിതാ ഈ ചിത്രത്തിൽ ഒരു ഗാനവും ആലപിച്ചിരിക്കുകയാണ് മലയാളത്തിന്റെ ഈ ലേഡി സൂപ്പർസ്റ്റാർ. താൻ ഈ ചിത്രത്തിന് വേണ്ടി പിന്നണി പാടുന്ന വിവരം മഞ്ജു വാര്യർ തന്നെയാണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചത്. മഞ്ജു വാര്യർ ആദ്യമായി ആലപിക്കുന്ന തമിഴ് ​ഗാനം കൂടിയായിരിക്കും ഇത്. സൂപ്പർ ഹിറ്റ് സംഗീത സംവിധായകൻ ജിബ്രാൻ ആണ് ഈ ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിക്കുന്നത്.

അജിത്തും എച്ച് വിനോദും ബിഗ് ബഡ്ജറ്റ് ചിത്രമായ വലിമൈക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് തുനിവ്. സംവിധായകൻ തന്നെ രചനയും നിർവഹിച്ച ഈ ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത് ബോണി കപൂറാണ്. അദ്ദേഹം തന്നെയാണ് അജിത്- വിനോദ് കൂട്ടുകെട്ടിലെ മുൻ ചിത്രങ്ങളായ നേർക്കൊണ്ട പാർവൈ, വലിമൈ എന്നിവ നിർമ്മിച്ചതും. നീരവ് ഷാ ക്യാമറ ചലിപ്പിച്ച തുനിവ് എഡിറ്റ് ചെയ്യുന്നത് വിജയ് വേലുകുട്ടിയാണ്. ഈ ചിത്രത്തിലെ അജിത്തിന്റെ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. വീര, സമുദ്രക്കനി, ജോണ്‍ കൊക്കെൻ, തെലുങ്ക് നടൻ അജയ് തുടങ്ങിയവരും തുനിവിൽ അഭിനയിക്കുന്നുണ്ട്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 hour ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

2 hours ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

6 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.