ഈ കഴിഞ്ഞ ഫെബ്രുവരിയിൽ ആണ് മലയാളത്തിലെ വിസ്മയ ചിത്രങ്ങളിൽ ഒന്നായ ദൃശ്യം എന്ന മോഹൻലാൽ- ജീത്തു ജോസഫ് ചിത്രത്തിന്റെ രണ്ടാം ഭാഗം ദൃശ്യം 2 പുറത്തു വന്നത്. ദേശീയ- അന്തർദേശീയ തലത്തിൽ വരെ പ്രശംസയേറ്റു വാങ്ങി കൊണ്ട് വമ്പൻ വിജയം നേടിയ ഈ ചിത്രം റിലീസ് ചെയ്തു മൂന്നു മാസങ്ങൾ തികയുമ്പോഴേക്കും നാല് ഭാഷകളിൽ ആണ് റീമേക്ക് ചെയ്യപ്പെടുന്നത്. തെലുങ്കു, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലേക്കുള്ള റീമേക്കുകൾ ഔദ്യോഗികമായി തന്നെ സ്ഥിതീകരിക്കുകയും, തെലുങ്ക് റീമേക് ജീത്തു ജോസഫ് തന്നെ സംവിധാനം ചെയ്യുകയും ചെയ്തു. ഇപ്പോഴിതാ ദൃശ്യം 2 ന്റെ ചൈനീസ് റീമേക്ക് അവകാശവും വിറ്റു പോയതായി സ്ഥിതീകരിച്ചിരിക്കുകയാണ് ജീത്തു ജോസഫ്. ദൃശ്യം എന്ന ആദ്യ ഭാഗം നാല് ഇന്ത്യൻ ഭാഷകൾ അടക്കം ആറു ഭാഷകളിലേക്കാണ് റീമേക് ചെയ്തത്. അതോടൊപ്പം ഇംഗ്ലീഷ്, കൊറിയൻ റീമേക്കുകൾ വരികയും കൂടി ചെയ്യുകയാണ്. അതിനിടയിലാണ് സമാനമായ സ്വീകരണം ദൃശ്യം 2 നും ഇപ്പോൾ ലഭിക്കുന്നത്.
ദൃശ്യം എന്ന ചിത്രത്തിന്റെ ഈ രണ്ടു ഭാഗങ്ങളുടെ റീമേക് അവകാശത്തോടൊപ്പം തന്നെ, ഈ ചിത്രങ്ങൾ ചേർത്ത് വെബ് സീരിസ് ഉണ്ടാക്കാനുള്ള അവകാശവും ചൈനീസ് നിർമ്മാതാക്കളും അതുപോലെ കൊറിയൻ നിർമ്മാതാക്കളും നേടിയെടുത്തിട്ടുണ്ട്. ദൃശ്യം ആദ്യ പതിപ്പിന്റെ ചൈനീസ് റീമേക്കിലെ ക്ലൈമാക്സ് വെച്ച് ദൃശ്യം 2 അവിടെ എങ്ങനെ റീമേക് ചെയ്യും എന്ന് തനിക്കു അറിയില്ല എന്നും ജീത്തു ജോസഫ് പറയുന്നു. പക്ഷെ വെബ് സീരിസ് അവകാശം കൂടി അവർ വാങ്ങിയ സ്ഥിതിക്ക്, ചിലപ്പോൾ രണ്ടു ഭാഗവും കൂടി ചേർത്ത് കഥ പറയുന്ന രീതിയാവും അവലംബിക്കുക എന്നും സൂചനയുണ്ട്. ജീത്തു ജോസഫിന്റെ ഗംഭീര തിരക്കഥ , സംവിധാനം, മോഹൻലാൽ എന്ന നടൻ കാഴ്ച വെച്ച അതിഗംഭീര പ്രകടനം എന്നിവയാണ് ദൃശ്യം എന്ന ഈ സീരിസിനെ ആഗോള തലത്തിൽ ഒരു ബ്രാൻഡ് ആക്കി മാറ്റിയിരിക്കുന്നത്. ഈ സീരിസ് അവസാനിക്കുന്നത് ഒരു മൂന്നാം ഭാഗത്തോടെ ആയേക്കാം എന്നുള്ള സൂചനയും ജീത്തു ജോസഫും നിർമ്മാതാവ് ആന്റണി പെരുമ്പാവൂരും തന്നിരുന്നു.
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
This website uses cookies.