മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് ദൃശ്യം. മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 2013 ൽ പുറത്തിറങ്ങിയ ചിത്രം ഇൻഡസ്‌ട്രി ഹിറ്റ് കൈവരിക്കുകയും മോഹൻലാലിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായി മാറി. തമിഴ്, ഹിന്ദി, കന്നട, ചൈനീസ് എന്നീ ഭാഷകളി ലേക്ക് ചിത്രം റീമേക്ക് ചെയ്യുകയുണ്ടായി. സിനിമ പ്രേമികളെയും ആരാധകരെയും ഞെട്ടിച്ചുകൊണ്ട് സംവിധായകൻ ജീത്തു ജോസഫ് ദൃശ്യം രണ്ടാം ഭാഗം ലോക്ക് ഡൗൺ സമയത്ത് അന്നൗൻസ് ചെയ്തിരുന്നു. സെപ്റ്റംബർ അവസാനം സിനിമയുടെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചിരുന്നു. ദൃശ്യം രണ്ടാം ഭാഗത്തിന്റെ ലൊക്കേഷൻ സ്റ്റില്ലുകളാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്.
കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. കോവിഡ് പ്രശ്നം മൂലം സാമൂഹിക അകലം പാലിച്ചുകൊണ്ട് ജോർജുകുട്ടിയും ഭാര്യയും ഇരിക്കുന്ന ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ട്ടിക്കുന്നത്. ദൃശ്യം രണ്ടാം ഭാഗത്തിന്റെ ലൊക്കേഷൻ ചിത്രങ്ങളും മറ്റ് വിശേഷങ്ങളുമാണ് എല്ലായിടത്തും ഇപ്പോൾ നിറഞ്ഞു നിൽക്കുന്നത്. മോഹൻലാൽ അടുത്തിടെ ലൊക്കേഷനിലേക്ക് കാറിൽ നിന്ന് വരുന്ന മാസ്സ് എൻട്രി ഏറെ ശ്രദ്ധ നേടിയിരുന്നു. ജോർജുകുട്ടിയും കുടുംബവും ലൂഡോ കളിക്കുന്ന ചിത്രവും ഏറെ കൗതുകം ഉണർത്തിയിരുന്നു. 7 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ദൃശ്യത്തിന്റെ രണ്ടാം ഭാഗം വരുന്നത്. ലോക്ക് ഡൗൺ സമയത്താണ് സിനിമയുടെ തിരക്കഥാ ജീത്തു ജോസഫ് എഴുതി തീർത്തത്. ആദ്യ ഭാഗത്തിലെ ഒരുപാട് താരങ്ങൾ രണ്ടാം ഭാഗത്തിലും ഉണ്ടാവും. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.