[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

തന്റെ ഇഷ്ട മലയാള താരം ആരെന്ന് വെളിപ്പെടുത്തി റോക്കി ഭായിയുടെ നായിക

കേരളക്കരയിൽ ഏറെ തരംഗം സൃഷ്ട്ടിച്ച കന്നഡ ചിത്രമാണ് കെ.ജി.എഫ്. യാഷിനെ നായകനാക്കി പ്രശാന്ത് നീലാണ് ചിത്രം സംവിധാനം ചെയ്‌തിരുന്നത്. ശ്രീനിധി ഷെട്ടി ആയിരുന്നു ചിത്രത്തിൽ നായിക വേഷം കൈകാര്യം ചെയ്തിരുന്നത്. ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചു ഇന്ത്യ ഒട്ടാകെ ശ്രദ്ധ നേടിയ താരം കൂടിയാണ് ശ്രീനിധി ഷെട്ടി. കെ.ജി.എഫ് എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ സിനിമ മേഖലയിലേക്ക് കടന്നു വന്ന ശ്രീനിധി ഷെട്ടി തന്റെ ഇഷ്ടങ്ങളെ കുറിച്ചു ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ്. ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ മലയാളത്തിൽ ഏറ്റവും ഇഷ്ടപ്പെട്ട നടൻ ആരെങ്കിലും ഉണ്ടോ എന്ന ചോദ്യത്തിന് ഒട്ടും തന്നെ ആലോചിക്കാതെ താരം മറുപടി നൽകുകയായിരുന്നു.

തന്റെ ഏറ്റവും ഇഷ്ടപ്പെട്ട മലയാള താരം മോഹൻലാൽ ആണെന് റോക്കി ഭായിയുടെ നായിക തുറന്ന് പറഞ്ഞിരിക്കുകയാണ്. ലാല്ലേട്ടനെയാണ് ഇഷ്ടമെന്നും മോഹൻലാൽ സാറിനെയും അദ്ദേഹത്തിന്റെ വർക്കുകളുടെയും വലിയ ആരാധികയാണ് എന്ന് താരം പറയുകയുണ്ടായി. ഒരു കന്നഡ താരം ആയിട്ട് കൂടി മലയാള സിനിമകൾ ഏറെ കാണുകയും വിലയിരുത്തുകയും ചെയ്യുന്ന താരമാണ് ശ്രീനിധി ഷെട്ടി. മോഹൻലാൽ ചിത്രങ്ങളാണ് താരം മലയാളത്തിൽ കൂടുതലും കണ്ടിരിക്കുന്നത്. ശ്രീനിധി ഷെട്ടിയുടെ രണ്ട് ചിത്രങ്ങളാണ് അണിയറയിൽ റിലീസിനായി ഒരുങ്ങുന്നത്. വിക്രം നായകനായിയെത്തുന്ന തമിഴ് ചിത്രം കോബ്രയിൽ വളരെ പ്രാധാന്യമുള്ള ഒരു വേഷം താരം കൈകാര്യം ചെയ്യുന്നുണ്ട്. ബ്രഹ്മാണ്ഡ ചിത്രം കെ.ജി.എഫ് 2 ലും ശ്രീനിധി ഷെട്ടി തന്നെയാണ് നായിക വേഷം കൈകാര്യം ചെയ്യുന്നത്. റീന ദേശായി എന്ന ശക്തമായ കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് കെ.ജി.എഫ് രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

2 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

2 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.