ഈ കഴിഞ്ഞ ഫെബ്രുവരി പതിനെട്ടിന് ആണ് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായ ദൃശ്യം 2 എന്ന ചിത്രം റിലീസ് ചെയ്തത്. ആമസോൺ പ്രൈം റിലീസ് ആയി എത്തിയ ഈ ചിത്രം ഇന്ത്യക്കു അകത്തു നിന്നും പുറത്തു നിന്നും അതിഗംഭീര പ്രശംസയാണ് നേടിയെടുത്തത്. ലോക സിനിമയിലെ തന്നെ ഏറ്റവും മികച രണ്ടാം ഭാഗങ്ങളുടെ ലിസ്റ്റിലാണ് പ്രേക്ഷകരും നിരൂപകരും ഈ ചിത്രത്തെ ചേർത്ത് വെച്ചത്. ഇതിലെ ഗംഭീര പ്രകടനത്തിന് മോഹൻലാൽ വലിയ കയ്യടി നേടിയപ്പോൾ ഈ ചിത്രം രചിച്ചു സംവിധാനം ചെയ്ത ജീത്തു ജോസഫിനും അഭിനന്ദന പ്രവാഹമായിരുന്നു. ആമസോൺ പ്രൈമിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട മലയാള ചിത്രം എന്ന റെക്കോർഡ് മോഹൻലാൽ നായകനായ ലൂസിഫറിന് ആയിരുന്നു എങ്കിൽ ആ റെക്കോർഡ് തകർത്ത ദൃശ്യം 2 ലോകത്തു തന്നെ ഈ അടുത്തകാലത്ത് ഏറ്റവും കൂടുതൽ പ്രേക്ഷകർ കണ്ട വെബ് സീരിസ്/ സിനിമകളുടെ ലിസ്റ്റിലും മുകളിൽ എത്തി. വോഗ് ഇന്ത്യ മാഗസിൻ പുറത്തു വിട്ട ഈ ലിസ്റ്റിൽ രണ്ടാം സ്ഥാനത്തു ആണ് ദൃശ്യം 2 ഇടം പിടിച്ചത്. ഫെബ്രുവരിയിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട വെബ് സീരിസ് നെറ്റ്ഫ്ലിക്സിൽ വന്ന റ്റു ഓൾ ദി ബോയ്സ് എന്ന വെബ് സീരിസ് ആണ്.
ദൃശ്യം 2 രണ്ടാം സ്ഥാനത്തു എത്തിച്ചേർന്നപ്പോൾ പിന്നീട് ഈ ലിസ്റ്റിൽ ഇടം പിടിച്ച വെബ് സീരിസ്/ സിനിമകൾ, ഐ കെയർ എ ലോട്ട്(നെറ്റ്ഫ്ലിക്സ്), മാൽകം ആൻഡ് മേരി (നെറ്റ്ഫ്ലിക്സ്), ദി ഗേൾ ഓൺ ദി ട്രെയിൻ (നെറ്റ്ഫ്ലിക്സ്), സ്പേസ് സ്വീപ്പർസ് (നെറ്റ്ഫ്ലിക്സ്), ദി ബിഗ് ഡേ (നെറ്റ്ഫ്ലിക്സ്), ബ്ലിസ് (ആമസോൺ), 1962 (ഡിസ്‌നി+ ഹോട്ട് സ്റ്റാർ), ഫയർ ഫ്ലൈ ലേൻ (നെറ്റ്ഫ്ലിക്സ്), ബിഹൈൻഡ് ഹേർ ഐസ് (നെറ്റ്ഫ്ലിക്സ്) എന്നിവയാണ്. ആദ്യ പതിനൊന്നിൽ എട്ടും നെറ്റ്ഫ്ലിക്സിൽ നിന്നായപ്പോൾ രണ്ടെണ്ണം ആമസോണിൽ നിന്നും ഒരെണ്ണം ഡിസ്‌നി+ ഹോട്ട് സ്റ്റാറിൽ നിന്നുമാണ്. ഏതായാലും ആഗോള ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലും ഒരു മലയാള ചിത്രം വെന്നിക്കൊടി പാറിക്കുന്ന അഭൂതപൂർവമായ കാഴ്ചയാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.