തമിഴ് നാട്ടിലെ ഏറ്റവും കൂടുതൽ ആരാധകരുള്ള രണ്ടു സിനിമാ താരങ്ങളാണ് തല അജിത്തും ദളപതി വിജയും. സൂപ്പർ സ്റ്റാർ രജനികാന്ത് കഴിഞ്ഞാൽ തമിഴ് സിനിമ ഭരിക്കാൻ കെൽപ്പുള്ള രണ്ടു താരങ്ങൾ ഇവർ രണ്ടുപേരുമാണ് എന്നാണ് സിനിമാ ലോകം അഭിപ്രായപ്പെടുന്നത്. ഇവരുടെ ചിത്രങ്ങൾക്ക് ലഭിക്കുന്ന വരവേൽപ്പും ഇവരുടെ അടുത്തിടെ റിലീസ് ചെയ്ത ചിത്രങ്ങൾ നേടിയ വിജയവുമെല്ലാം അതാണ് സൂചിപ്പിക്കുന്നത്. എന്നാൽ ഇവർ ഒരുമിച്ചു ഒരു ചിത്രത്തിൽ വരാനുള്ള കാത്തിരിപ്പിലാണ് ഇരുവരുടേയും ആരാധകർ. അങ്ങനെ സംഭവിച്ചാൽ തമിഴ്നാട് ബോക്സ് ഓഫീസിൽ മാത്രമല്ല, തെന്നിന്ത്യൻ സിനിമയിൽ തന്നെ ഈ ടീം അത്ഭുതം സൃഷ്ടിക്കുമെന്നാണ് ആരാധകർ വിശ്വസിക്കുന്നത്. ഇപ്പോഴിതാ തലയും ദളപതിയും ഒരുമിച്ചു നിൽക്കുന്ന ഒരു ചിത്രം പുറത്തു വിട്ടിരിക്കുകയാണ് പ്രശസ്ത സംവിധായകൻ വെങ്കട് പ്രഭു. ഡ്രീം കോമ്പിനേഷൻ എന്ന് എടുത്തു പറഞ്ഞു കൊണ്ടാണ് അദ്ദേഹം തനിക്കൊപ്പം ഇരുവരും നിൽക്കുന്ന ചിത്രം പങ്കു വെച്ചിരിക്കുന്നത്.
വർഷങ്ങൾക്കു മുൻപ് എടുത്ത ഈ ചിത്രത്തിൽ തല അജിത് മങ്കാത്ത സിനിമയുടെ ലുക്കിലും വിജയ് വേലായുധം സിനിമയുടെ ലുക്കിലുമാണ്. അജിത്- വെങ്കട് പ്രഭു കൂട്ടുകെട്ടിൽ ഒരുങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രമാണ് മങ്കാത്ത. ആ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ദളപതി വിജയ് അജിത്തിനെ സന്ദർശിച്ചപ്പോൾ എടുത്ത ചിത്രമാണ് ഇതെന്ന സൂചനയാണ് ലഭിക്കുന്നത്. വളരെ അടുത്ത സൗഹൃദം കാത്തു സൂക്ഷിക്കുന്ന താരങ്ങളാണ് അജിത്തും വിജയ്‍യും. വെങ്കട് പ്രഭു ഇപ്പോൾ തന്റെ പൊളിറ്റിക്കൽ സറ്റയർ ചിത്രം മാനാട് ഒരുക്കുന്നതിന്റെ തിരക്കിലാണ്. അതിന്റെ അവസാന പാദ ഷൂട്ടിംങ് നടക്കുമ്പോഴാണ് കൊറോണ ഭീതി മൂലം രാജ്യം ലോക്ക് ഡൗണാകുന്നതും ഷൂട്ടിംഗ് നിർത്തി വെക്കുന്നതും. ചിമ്പുവും കല്യാണി പ്രിയദർശനുമാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് ഗിഗ്ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
This website uses cookies.