തമിഴിലെ യുവ സൂപ്പർ താരമായ ശിവകാർത്തികേയനെ നായകണക്കിയൊരുക്കിയ ഡോൺ എന്ന ചിത്രത്തിലൂടെ വലിയ ശ്രദ്ധ നേടിയ സംവിധായകനാണ് സിബി ചക്രവർത്തി. ബ്ലോക്കബ്സ്റ്റർ ഹിറ്റായി മാറിയ ഈ ചിത്രം കോമെഡിയും റൊമാൻസും വൈകാരിക മുഹൂർത്തങ്ങളും ആക്ഷനുമെല്ലാം ഉൾപ്പെടുത്തി ഒരുക്കിയ ഒരു ആഘോഷ ചിത്രമായിരുന്നു. സിബി ചക്രവർത്തി എന്ന സംവിധായകൻ കഥ പറഞ്ഞ രീതിക്ക് വലിയ പ്രേക്ഷക- നിരൂപക പ്രശംസയാണ് ലഭിച്ചത്. ഇപ്പോഴിതാ ഡോണിന് ശേഷം സിബി ചക്രവർത്തിയെത്തുന്നത് ഒരു വമ്പൻ ചിത്രവുമായാണെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സൂപ്പർസ്റ്റാർ രജനികാന്തായിരിക്കും ഇതിലെ നായകനെന്ന സൂചനകളാണ് ഇപ്പോൾ പുറത്തു വരുന്നത്. അദ്ദേഹത്തിന്റെ 170 ആം ചിത്രമായി ഒരുക്കാൻ പോകുന്ന ഈ സിബി ചക്രവർത്തി ചിത്രം നിർമ്മിക്കുന്നത് ലൈക്ക പ്രൊഡക്ഷൻസായിരിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
എന്നാൽ ഇതുവരെ ഔദ്യോഗികമായി ഈ വാർത്തകൾക്കു സ്ഥിതീകരണം ലഭിച്ചിട്ടില്ല. ഇപ്പോൾ നെൽസൺ ദിലീപ്കുമാർ ഒരുക്കുന്ന ജയിലർ എന്ന ചിത്രമാണ് രജനികാന്ത് ചെയ്യുന്നത്. തമന്ന ഭാട്ടിയ, രമ്യ കൃഷ്ണൻ, വിനായകൻ, യോഗി ബാബു എന്നിവരും വേഷമിടുന്ന ഈ ചിത്രം നിർമ്മിക്കുന്നത് സൺ പിക്‌ചേഴ്‌സാണ്. ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വമ്പൻ ശ്രദ്ധയും പ്രശംസയുമാണ് നേടിയത്. പ്രായത്തിനൊത്ത വേഷം ചെയ്യാൻ സൂപ്പർസ്റ്റാർ തീരുമാനിച്ചെന്നാണ് ഏവരും പറയുന്നത്. അത്കൊണ്ട് തന്നെ പുതിയ തലമുറയിലെ ശ്രദ്ധേയ സംവിധായകർക്കൊപ്പം കൈകോർത്തു കൊണ്ട് ഇനിയങ്ങോട്ട് പുതിയ ട്രാക്കിൽ സഞ്ചരിക്കുകയാണ് സൂപ്പർസ്റ്റാറിന്റെ ലക്ഷ്യമെന്നും അവർ കരുതുന്നു. ശിവ ഒരുക്കിയ അണ്ണാത്തെ എന്ന ചിത്രത്തിന്റെ പരാജയമാണ് രജനികാന്തിനെ മാറ്റി ചിന്തിക്കാൻ പ്രേരിപ്പിച്ചതെന്നാണ് സൂചന. അതിനു മുൻപ് വന്ന ദർബാർ എന്ന എ ആർ മുരുഗദോസ് ചിത്രവും പരാജയമായിരുന്നു.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.