[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

സ്വപ്ന ചിത്രം സൂര്യക്കൊപ്പം; വെളിപ്പെടുത്തി സൂപ്പർഹിറ്റ് സംവിധായകൻ പാ രഞ്ജിത്

തമിഴിലെ സൂപ്പർ ഹിറ്റ് സംവിധായകരിൽ ഒരാളാണ് പാ രഞ്ജിത്. അട്ടകത്തി, മദ്രാസ്, കാല, കബാലി, സര്‍പട്ട പരമ്പരൈ, എന്നീ ചിത്രങ്ങളൊരുക്കി ശ്രദ്ധ നേടിയ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ റിലീസ് കാളിദാസ് ജയറാം നായകനായ നച്ചത്തിരം നഗര്‍ഗിരത് എന്ന ചിത്രമാണ്. തമിഴകത്തിന്റെ സൂപ്പർ താരം ചിയാൻ വിക്രം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം സംവിധാനം ചെയ്യുന്ന തിരക്കിലാണിപ്പോൾ പാ രഞ്ജിത്. ഏതായാലും അടുത്തിടെ ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ സ്വപ്ന ചിത്രത്തെ കുറിച്ചും പാ രഞ്ജിത് വെളിപ്പെടുത്തിക്കഴിഞ്ഞു. തമിഴകത്തിന്റെ നടിപ്പിൻ നായകൻ സൂര്യയെ നായകനാക്കിയാണ് താൻ തന്റെ സ്വപ്ന ചിത്രം ഒരുക്കാനാഗ്രഹിക്കുന്നതെന്നും ആ ചിത്രത്തിന്റെ പേര് ജർമ്മനി എന്നാണെന്നും പാ രഞ്ജിത് പറയുന്നു. ജർമനിയിലെ സാങ്കൽപികമായ ഒരു ലോകമാണ് താൻ വരച്ചിടാൻ ആഗ്രഹിക്കുന്നതെന്നും വളരെ അഗ്രസീവായ ഒരു ചിത്രമായിരിക്കുമതെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഹോളിവുഡ് ചിത്രങ്ങളായ ഡൂൺ, മാഡ് മാക്സ് ഫ്യൂറി പോലുള്ള ചിത്രങ്ങളെ പോലെ ഒരുക്കാൻ ആഗ്രഹിക്കുന്ന ഈ ചിത്രത്തിൽ, സാമൂഹിക- രാഷ്ട്രീയ വിഷയങ്ങളും ചർച്ച ചെയ്യുമെന്നും, വി എഫ് എക്‌സിനു വളരെയധികം പ്രാധാന്യമുള്ള ഒരു ചിത്രം കൂടിയാവും ഇതെന്നും പാ രഞ്ജിത് കൂട്ടിച്ചേർക്കുന്നു. ഇപ്പോൾ ചിയാൻ വിക്രം നായകനായി എത്തുന്ന പാ രഞ്ജിത് ചിത്രം അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമാണ്. സ്റ്റുഡിയോ ഗ്രീനിന്‍റെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍ രാജ നിർമ്മിക്കുന്ന ഈ ചിത്രം കെ ജി എഫ് എന്ന കന്നഡ സിനിമാ സീരിസിലൂടെ പ്രശസ്തമായ കോളാർ ഗോൾഡ് മൈനിന്റെ, ആരംഭകാലത്തെ കഥയാണ് പറയുന്നതെന്നാണ് സൂചന.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 day ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 day ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.