ഫഹദ് ഫാസില് ചിത്രം അയാള് ഞാനല്ലയിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ നായികയാണ് ദിവ്യ പിള്ള. തുടര്ന്നു പൃഥ്വിരാജ്-ജിത്തു ജോസഫ് ചിത്രം ഊഴത്തിലും ദിവ്യ പിള്ള നായികയായി.
ദിവ്യ പിള്ളയെ കാത്ത് ഒരു വമ്പന് ചിത്രമാണ് ഇപ്പോള് എത്തിയിരിക്കുന്നത്. മെഗാസ്റ്റാര് മമ്മൂട്ടിയുടെ നായികയായി അഭിനയിക്കാനുള്ള ഓഫറാണ് ഇപ്പോള് ദിവ്യ പിള്ളയെ തേടി എത്തിയിരിക്കുന്നത്.
രാജാധിരാജയ്ക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മാസ്റ്റര് പീസിലാണ് ദിവ്യ പിള്ള മെഗാസ്റ്റാര് മമ്മൂട്ടിയുടെ നായികയായി എത്തുന്നത്.
വരലക്ഷ്മി ശരത് കുമാര്, പൂനം ബജ്വ, തമിഴ് താരം മഹിമ നമ്പ്യാര് എന്നിവരാണ് മാസ്റ്റര് പീസിലെ മറ്റ് നായികമാര്.
എഡ്വര്ഡ് ലിവിങ്സ്റ്റണ് എന്ന കോളേജ് അദ്ധ്യാപകന്റെ വേഷത്തിലാണ് മെഗാസ്റ്റാര് ഈ ചിത്രത്തില് എത്തുന്നത്.
എഡ്വര്ഡ് ലിവിങ്സ്റ്റണും ദിവ്യ പിള്ള അവതരിപ്പിക്കുന്ന കഥാപാത്രവും തമ്മിലുള്ള ബന്ധം സസ്പെന്സ് ആണെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്ത്തകര് പറയുന്നത്.
മാസ്റ്റര് പീസിന്റെ ഒഫീഷ്യല് ഫസ്റ്റ് ലുക്ക് പോസ്റ്റര് ഇന്നലെ മെഗാസ്റ്റാര് തന്റെ ഒഫീഷ്യല് പേജിലൂടെ പുറത്തു വിടുകയുണ്ടായി. വമ്പന് സ്വീകരണമാണ് സോഷ്യല് മീഡിയയില് ഈ പോസ്റ്ററിന് ലഭിച്ചത്.
തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് ഗിഗ്ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
This website uses cookies.