തെലുങ്കു സ്റ്റൈലിഷ് സ്റ്റാർ അല്ലു അർജുൻ ഇപ്പോൾ തന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയം ആണ് പുഷ്പ എന്ന ചിത്രത്തിലൂടെ നേടിയത്. സുകുമാർ ഒരുക്കിയ പുഷ്പ സീരിസിന്റെ ആദ്യ ഭാഗം ആണ് തീയേറ്ററിൽ ഇറങ്ങി മെഗാ ബ്ലോക്ക്ബസ്റ്റർ ആയി മാറിയത്. കഴിഞ്ഞ ഡിസംബറിൽ റിലീസ് ചെയ്ത ഈ ചിത്രം മുന്നൂറു കോടിക്ക് മുകളിൽ ആഗോള ഗ്രോസ് നേടി. ഇതിന്റെ ഹിന്ദി പതിപ്പ് മാത്രം നൂറു കോടി നേടിയും ചരിത്രമായി. ഇപ്പോൾ ഈ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. രണ്ടു ഭാഗങ്ങൾ ആയി പുറത്തു വരുന്ന ഈ ചിത്രത്തിൽ വില്ലനായി എത്തുന്നത് മലയാളത്തിന്റെ യുവ താരം ഫഹദ് ഫാസിൽ ആണ്. രശ്‌മിക മന്ദാന നായികാ വേഷം ചെയ്ത പുഷ്പയിൽ ഐറ്റം ഡാൻസുമായി സാമന്ത എത്തിയിരുന്നു. ഈ നടി ആടിപ്പാടിയ ഗാനം വമ്പൻ ഹിറ്റായി മാറി. എന്നാൽ പുഷ്പയുടെ രണ്ടാം ഭാഗത്തിൽ ഐറ്റം ഡാൻസുമായി സാമന്ത എത്തില്ല എന്നുള്ള റിപ്പോർട്ടുകൾ ആണ് വരുന്നത്.
സാമന്തക്ക് പകരം ബോളിവുഡ് താരസുന്ദരി ദിഷ പട്ടാണി ആവും ഇതിൽ ഐറ്റം ഡാൻസുമായി എത്തുക എന്നാണ് സൂചന. പുഷ്പയിലെ മൂന്നു മിനുട്ടുള്ള പാട്ടിന് 5 കോടി രൂപയാണ് സാമന്ത പ്രതിഫലമായി വാങ്ങിയത്. ആദ്യ ഭാഗത്തിലും സാമന്തക്ക് മുന്നേ ഐറ്റം ഡാൻസ് ചെയ്യാൻ സംവിധായകൻ സമീപിച്ചത് ദിഷയെ ആയിരുന്നു. അന്ന് തിരക്ക് മൂലം ദിഷ ഒഴിവായി. എന്നാൽ രണ്ടാം ഭാഗത്തിൽ ദിഷ എത്തുമെന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ പറയുന്നത്. ദേവി ശ്രീ പ്രസാദ് ആണ് ഈ ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന് ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര് ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന് ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
This website uses cookies.