പത്തു വർഷം മുൻപ് റിലീസ് ചെയ്തു സൂപ്പർ ഹിറ്റായ ദളപതി വിജയ് ചിത്രമാണ് തുപ്പാക്കി. സൂപ്പർ സംവിധായകൻ എ ആർ മുരുഗദോസ് ഒരുക്കിയ ഈ ചിത്രം നിർമ്മിച്ചത് വി ക്രിയേഷൻസാണ്. സന്തോഷ് ശിവൻ ക്യാമറ ചലിപ്പിച്ച ഈ ചിത്രം അതുവരെയുള്ള വിജയ്‌യുടെ കരിയറിലെ തന്നെ ഏറ്റവും ഹിറ്റായി മാറി. ഒരു മോശം സമയത്തിൽ നിന്ന് നല്ല സമയത്തിലേക്കുള്ള വിജയ്‌യുടെ തിരിച്ചു വരവായിരുന്നു ഈ ചിത്രം. ജഗദീഷ് എന്ന് പേരുള്ള, ഇന്ത്യൻ ആർമിയിലെ ഒരു ഇന്റലിജൻസ് ഉദ്യോഗസ്ഥനായാണ് ഇതിൽ വിജയ് അഭിനയിച്ചത്. ഈ ചിത്രത്തിന്റെ വിജയത്തിന് ശേഷം പലപ്പോഴായി ഇതിന്റെ രണ്ടാം ഭാഗമുണ്ടാകുമെന്ന വാർത്തകൾ പ്രചരിച്ചിരുന്നു. ഒരിക്കൽ അത് സംവിധായകൻ എ ആർ മുരുഗദോസ് തന്നെ പറയുകയും ചെയ്തു. ഇപ്പോഴിതാ, സന്തോഷ് ശിവൻ പറയുന്നതും അത് തന്നെയാണ്. അത്തരമൊരു രണ്ടാം ഭാഗത്തിന്റെ ചർച്ചകൾ പുരോഗമിക്കുകയാണെന്നാണ് അദ്ദേഹം അടുത്തിടെ നടന്ന ഒരു മാധ്യമ അഭിമുഖത്തിൽ പറയുന്നത്.
വിജയ് ആരാധകരും തെന്നിന്ത്യൻ സിനിമ പ്രേമികളും ഏറെ കാത്തിരിക്കുന്ന ഒരു പ്രോജെക്ടയിരിക്കും തുപ്പാക്കി 2 . വിജയ് ഇപ്പോൾ ചെയ്യുന്ന വംശി ചിത്രം, അതിനു ശേഷം ചെയ്യാൻ പോകുന്ന ലോകേഷ് കനകരാജ് ചിത്രമെന്നിവ കഴിഞ്ഞാൽ പിന്നീട് അദ്ദേഹത്തിന്റെ ചിത്രങ്ങളൊരുക്കുക ആറ്റ്ലി, എ ആർ മുരുഗദോസ് എന്നിവരാകുമെന്നാണ് സൂചന. അതിൽ എ ആർ മുരുഗദോസ് ചിത്രം തുപ്പാക്കിയുടെ രണ്ടാം ഭാഗമായിരിക്കുമെന്നാണ് തമിഴ് മാധ്യമങ്ങളും പറയുന്നത്. കാജൽ അഗർവാൾ നായികാ വേഷം ചെയ്ത ഈ ചിത്രത്തിൽ വില്ലനായി എത്തിയത് ബോളിവുഡ് താരമായ വിദ്യുത് ജമാലാണ്. ഹാരിസ് ജയരാജ് സംഗീതം പകർന്ന ഈ ചിത്രം എഡിറ്റ് ചെയ്തത് ശ്രീകർ പ്രസാദാണ്.
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
This website uses cookies.