[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

കിടിലൻ ആക്ഷൻ രംഗങ്ങളുമായി മാസ്റ്റർ പീസ് ട്രെയിലർ; ചിത്രത്തിന് വേണ്ടി കാത്തിരിക്കുകയാണെന്ന് വൈശാഖ്

ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ‘മാസ്റ്റർ പീസ്’. ഉദയ്കൃഷ്ണയുടെ തിരക്കഥയില്‍ അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മാസ്റ്റർ പീസിന്റെ ട്രെയിലർ പുറത്തുവിട്ടു. തന്റെ ഫേസ്ബുക്ക് പേജിലൂടെ ട്രെയിലർ ഷെയർ ചെയ്‌ത ശേഷം ചിത്രത്തിനായി കാത്തിരിക്കുകയാണെന്ന് സംവിധായകൻ വൈശാഖ് പറയുകകയുണ്ടായി. 2010 ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം പോക്കിരി രാജയുടെ സംവിധായകനായിരുന്നു വൈശാഖ്. ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നുണ്ടെന്ന വാർത്തകൾ നിലനിൽക്കെയാണ് മാസ്റ്റർ പീസിന് പിന്തുണയുമായി അദ്ദേഹം എത്തിയിരിക്കുന്നത്.

ഒരു മിനിറ്റ് 48 സെക്കൻഡ് ദൈർഘ്യമുള്ള മാസ്റ്റർപീസിന്റെ ട്രെയിലറിൽ അടങ്ങിയിട്ടുള്ള പഞ്ച് ഡയലോഗും കോരിത്തിരിപ്പിക്കുന്ന ആക്​ഷൻ രംഗങ്ങളും ആരാധകരുടെ പ്രതീക്ഷ വർധിപ്പിക്കുന്നതാണ്. ട്രെയിലറിന്റെ ഹൈലൈറ്റായി എടുത്തുപറയാനാകുന്നത് മമ്മൂട്ടിയുടെ തകര്‍പ്പന്‍ ആക്ഷന്‍ സീക്വന്‍സുകൾ തന്നെയാണ്. വന്‍ റെക്കോര്‍ഡുകള്‍ തീര്‍ത്ത ടീസറിനും മെയ്ക്കിങ് വിഡിയോക്കും പിന്നാലെ ട്രെയിലറിനും യു ട്യൂബില്‍ ആഘോഷ വരവേല്‍പ്പാണ്.

എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍ എന്ന ഇംഗ്ലീഷ് പ്രൊഫസറുടെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. കോളജിലെ വില്ലന്‍‌മാരായ കുട്ടികളെ മര്യാദ പഠിപ്പിക്കാന്‍ എത്തുന്ന പ്രശ്‌നക്കാരനായ അധ്യാപകനാണ് എഡ്വേര്‍ഡ് എന്ന എഡ്ഡി. സന്തോഷ് പണ്ഡിറ്റും ചിത്രത്തിൽ ഒരു മുഖ്യവേഷത്തിൽ എത്തുന്നുണ്ട്. ഉണ്ണി മുകുന്ദന്‍, വരലക്ഷ്മി ശരത്ത്കുമാര്‍, പൂനം ഭാജ്‌വ, കലാഭവന്‍ ഷാജോണ്‍, മക്ബൂല്‍ സല്‍മാന്‍, ഗോകുൽ സുരേഷ് ഗോപി തുടങ്ങിയവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഭവാനി ദുര്‍ഗ എന്ന ഐ പി എസ് ഉദ്യോഗസ്ഥയെയാണ് വരലക്ഷ്‌മി അവതരിപ്പിക്കുന്നത്. ഉണ്ണി മുകുന്ദനും പോലീസ് വേഷത്തിലാണ് എത്തുന്നത്.

പുലിമുരുകന് ശേഷം ഉദയ്കൃഷ്ണയുടെ തൂലികക്കരുത്തില്‍ ഒരു വമ്പന്‍ ഹിറ്റിന് മാസ്റ്റർ പീസിലൂടെ വഴിയൊരുങ്ങുകയാണ്. വിനോദ് ഇല്ലംപള്ളിയാണ് ക്യാമറ കൈകാര്യം ചെയ്തത്. റോയല്‍ സിനിമാസിന്റെ ബാനറില്‍ സി.എച്ച്.മുഹമ്മദ് നിര്‍മിക്കുന്ന ചിത്രം ഉദയ് കൃഷ്ണയുടെ നേതൃത്വത്തിലുള്ള യുകെ സ്റ്റുഡിയോസാണ്.

webdesk

Recent Posts

രാഷ്ട്രീയം ഉപജീവന മാർഗമാക്കിയ എല്ലാ കുഞ്ഞാടുകളും തിയേറ്ററിൽ പോയി ‘പ്രതിഛായ,’ കാണണം; ബി ഉണ്ണികൃഷ്ണൻ- നിവിൻ പോളി ചിത്രത്തിന് അഭിനന്ദനവുമായി സംവിധായകൻ ഭദ്രൻ

നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…

2 days ago

ഉമ്മൻ ചാണ്ടിയോട് കാണിച്ച അനീതി തുറന്നു കാണിക്കലോ അതോ വെള്ള പൂശലോ; സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾ സൃഷ്ടിച്ചു “പ്രതിച്ഛായ”

നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…

3 days ago

ഷെയ്ൻ നിഗത്തിന്റെ തെലുങ്ക് അരങ്ങേറ്റം – ഷെയ്ൻ 27’, ഒരുങ്ങുന്നത് പാൻ ഇന്ത്യൻ മാസ്സ് ആക്ഷൻ സിനിമ!

തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…

1 week ago

‘മിഡിൽ ക്ലാസ് മാത്തുക്കുട്ടി’ തുടങ്ങി ചിത്രത്തിൽ യുവതാരങ്ങൾ അണിനിരക്കുന്നു

യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…

2 months ago

സിനിമാ വിതരണ രംഗത്ത് സെഞ്ച്വറി ഫിലിംസുമായി പനോരമ സ്റ്റുഡിയോസ് കൈകോർക്കുന്നു

പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…

2 months ago

‘ആശാൻ’ വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ വെഫയറർ ഫിലിംസ്

മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…

3 months ago

This website uses cookies.