മെഗാ സ്റ്റാർ മമ്മൂട്ടി നായകനായ മധുര രാജ എന്ന വിഷു ചിത്രം ബ്ലോക്കബ്സ്റ്റർ വിജയം കൈവരിച്ചിരുന്നു. മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയം ആണ് ഈ ചിത്രം നേടിയത്. അടുത്തിടെ ഈ ചിത്രം നൂറു കോടിയുടെ ബിസിനസ്സും നടത്തിയെന്ന് അണിയറ പ്രവർത്തകർ ഔദ്യോഗികമായി അറിയിപ്പ് നടത്തിയിരുന്നു. കേരളത്തിൽ നിന്ന് 17000 ഷോകളും ഈ ചിത്രം പൂർത്തിയാക്കി. എന്നാൽ ഈ ചിത്രം ഇറങ്ങുന്നതിനു മുൻപ് സംവിധായകൻ വൈശാഖിന്റെ ഫേസ്ബുക് പേജിൽ ഒരാൾ ഇട്ട കമന്റും അതിനു വൈശാഖ് നൽകിയ മറുപടിയും അന്ന് വൈറൽ ആയിരുന്നു. വൈശാഖിന്റെ ആ മറുപടി ഇപ്പോഴും ശ്രദ്ധ നേടുകയാണ്.
സുലൈമാൻ എന്ന് പേരുള്ള ഒരു ഫേസ്ബുക് ഐഡിയിൽ നിന്ന് ഒരാൾ കമന്റ് ചെയ്തത് മധുര രാജ എട്ടു നിലയിൽ പൊട്ടും എന്നാണ്. അതിനു മറുപടിയായി ചേട്ടൻ ഇവിടെയൊക്കെ തന്നെ കാണുമല്ലോ അല്ലേ എന്നാണ് വൈശാഖ് കമന്റ് ചെയ്തത്. ഇപ്പോൾ മധുര രാജ വമ്പൻ വിജയം നേടിയ സാഹചര്യത്തിൽ വൈശാഖിന്റെ ആ മറുപടിക്കു വരുന്ന പ്രസക്തി വളരെ വലുതാണ്. സോഷ്യൽ മീഡിയ ട്രോളന്മാർ അതിപ്പൊഴേ ആഘോഷമാക്കി കഴിഞ്ഞു.
ഉദയകൃഷ്ണ തിരക്കഥ രചിച്ച ഈ ചിത്രം നിർമ്മിച്ചത് നെൽസൺ ഐപ്പ് ആണ്. ജഗപതി ബാബു, ജയ്, അനുശ്രീ, മഹിമ നമ്പ്യാർ, പ്രശാന്ത് അലക്സാണ്ടർ തുടങ്ങിയവർ അഭിനയിച്ച ഈ ചിത്രത്തിന് സംഘട്ടനം ഒരുക്കിയത് പീറ്റർ ഹെയ്‌ൻ ആയിരുന്നു. ഗോപി സുന്ദർ ആണ് ഈ ചിത്രത്തിന് വേണ്ടി സംഗീതം നൽകിയത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.