മോഹൻലാൽ നായകനായ പുലി മുരുകൻ എന്ന ബ്രഹ്മാണ്ഡ ഹിറ്റ് മലയാള സിനിമാ പ്രേമികൾക്ക് സമ്മാനിച്ച സംവിധായകൻ ആണ് വൈശാഖ്. ഇപ്പോൾ തന്റെ പുതിയ ചിത്രത്തിന്റെ പണിപ്പുരയിൽ ആണ് അദ്ദേഹം. നിവിൻ പോളിയെ നായകനാക്കി ആണ് വൈശാഖ് തന്റെ അടുത്ത ചിത്രം ഒരുക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ അദ്ദേഹത്തിന്റെ വാഹനം കഴിഞ്ഞ ദിവസം അപകടത്തിൽ പെട്ടു എന്നും അദ്ദേഹത്തിന്റെ കുടുബാംഗങ്ങൾ ഉൾപ്പെടെ ഉള്ളവർക്ക് പരിക്കുകൾ പറ്റി എന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്. കോതമംഗലം മൂവാറ്റുപുഴ റോഡിൽ കറുകടം അമ്പലപ്പടിയിൽ വച്ചാണ് വൈശാഖ് സഞ്ചരിച്ച കാർ അപകടത്തിൽപെട്ടത് എന്നാണ് വാർത്തകൾ വന്നത്.
കോതമംഗലത്ത് നിന്ന് മൂവാറ്റുപുഴ ഭാഗത്തേക്ക് പോകുക ആയിരുന്നു വൈശാഖ് സഞ്ചരിച്ച കാർ. അതിനിടെയാണ് എതിരെ വന്ന പിക്ക് അപ് വാഹനവുമായി അദ്ദേഹത്തിന്റെ കാർ കൂട്ടിമുട്ടിയതു. ഇരു വാഹനത്തിലെയും യാത്രക്കാർക്ക് പരുക്കേറ്റു എന്നും എന്നാൽ ആരുടേയും പരുക്ക് ഗുരുതരം അല്ല എന്നതും റിപ്പോർട്ടുകൾ പറയുന്നു. വൈശാഖിനൊപ്പം അദ്ദേഹത്തിന്റെ ഭാര്യയും കുടുംബവും ആ കാറിൽ ഉണ്ടായിരുന്നു. പത്തു വർഷം മുപ് പോക്കിരി രാജ എന്ന മമ്മൂട്ടി- പൃഥ്വിരാജ് ചിത്രം ഒരുക്കി അരങ്ങേറ്റം കുറിച്ച വൈശാഖ് പിന്നീട് സീനിയേഴ്സ്, സൗണ്ട് തോമ, മല്ലു സിങ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളും ഒരുക്കി. വിശുദ്ധൻ, കസിൻസ്, മധുര രാജ എന്നിവയും വൈശാഖ് ഒരുക്കിയ ചിത്രങ്ങൾ ആണ്. ഉദയ കൃഷ്ണയുടെ രചനയിൽ രണ്ടു ചിത്രങ്ങൾ അദ്ദേഹം പ്ലാൻ ചെയ്യുന്നുണ്ട് എന്നാണ് വിവരങ്ങൾ പറയുന്നത്. പുലി മുരുകന് ശേഷം മോഹൻലാൽ നായകനാവുന്ന ഒരു ചിത്രവും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്.
ചിത്രങ്ങൾക്കു കടപ്പാട്: കോതമംഗലം ന്യൂസ് ആൻ വ്യൂസ്
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.