2003 ഇൽ മലയാളത്തിൽ റിലീസ് ചെയ്തു, ആ വർഷത്തെ മലയാള സിനിമയിലെ ഏറ്റവും വലിയ വിജയമായി മാറിയ ചിത്രമാണ് മോഹൻലാൽ നായകനായ ബാലേട്ടൻ. ഓണം റിലീസ് ആയി എത്തിയ ഈ മോഹൻലാൽ ചിത്രം സംവിധാനം ചെയ്തത് വി എം വിനുവും, രചിച്ചത് ടി എ ഷാഹിദുമാണ്. വി എം വിനുവിന്റെ കരിയറിലെ ഇതുവരെയുള്ള ഏറ്റവും വലിയ വിജയമാണ് ബാലേട്ടൻ നേടിയെടുത്തത്. ഇപ്പോഴിതാ, തന്റെ യൂട്യൂബ് ചാനലിൽ ഈ ചിത്രത്തിന്റെ കഥ മോഹൻലാലിന്റെ അടുത്ത് പോയി പറഞ്ഞപ്പോഴുള്ള അനുഭവം വെളിപ്പെടുത്തുകയാണ് വി എം വിനു. നിര്‍മാതാവ് അരോമ മണിയുടെ പുതിയ ചിത്രമായ മിസ്റ്റര്‍ ബ്രഹ്മചാരിയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് മോഹന്‍ലാല്‍ തെങ്കാശിയിലുണ്ടെന്ന് അറിഞ്ഞ് അവിടെ ചെന്നാണ് വി എം വിനുവും ടി എ ഷാഹിദും ഈ ചിത്രത്തിന്റെ കഥ പറയുന്നത്. ഷൂട്ടിംഗ് ലൊക്കേഷനില്‍ ചെന്ന് മോഹന്‍ലാലിനെ കണ്ട് വളരെ കുറച്ചു നിമിഷങ്ങൾ കൊണ്ട് തന്നെ വര്‍ഷങ്ങളായി പരിചയമുള്ളവരെ പോലെ, വലിയ സ്നേഹത്തിലും സൗഹൃദത്തിലുമാണ് മോഹന്‍ലാല്‍ തന്നോട് പെരുമാറിയത് എന്ന് വി എം വിനു പറയുന്നു.
ഹോട്ടലിൽ പോയിരുന്നു കഥ പറയാം എന്ന് തീരുമാനിച്ചു ലൊക്കേഷനിൽ നിന്ന് ഇറങ്ങുന്നതിനു മുൻപ്, ചിത്രത്തിന്റെ പേര് ബാലേട്ടൻ എന്നാണെന്നു താൻ പറഞ്ഞപ്പോൾ, മോഹൻലാലിന്റെ മുഖത്തുണ്ടായ താല്പര്യം കണ്ടപ്പോൾ തന്നെ ഈ ചിത്രം നടക്കാൻ സാധ്യത ഉണ്ടെന്നു തനിക്കു തോന്നി എന്നാണ് വിനു വെളിപ്പെടുത്തുന്നത്. കഥ പറയാൻ ഹോട്ടലിൽ ചെന്നപ്പോൾ, ഒരു പുതുമുഖ തിരക്കഥാകൃത്തിന്റെ പേടി ഉണ്ടായിരുന്ന ഷാഹിദിനെ സമാധാനിപ്പിക്കാന്‍ മോഹന്‍ലാല്‍ മുന്‍കൈ എടുക്കുകയും, അല്പം നീളം കൂടുതൽ ആയിരുന്ന ആ തിരക്കഥ വളരെ ക്ഷമയോടെ ഇരുന്നു മുഴുവന്‍ കേള്‍ക്കുകയും ചെയ്തെന്നും വിനു പറയുന്നു. കഥ ഇഷ്ടപെട്ടെന്നു പറഞ്ഞു കൊണ്ട് തന്റെ പേർസണൽ നമ്പർ കൂടി തന്നാണ് മോഹൻലാൽ ഈ പ്രൊജക്റ്റ് ചെയ്യാം എന്ന് സമ്മതിച്ചതെന്നും അപ്പോൾ തനിക്കും ഷാഹിദിനും സ്വർഗം കിട്ടിയ സന്തോഷമായിരുന്നു എന്നും വി എം വിനു പ്രേക്ഷകരോട് പങ്കു വെച്ചു.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.