[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ബാബു ആന്റണിയ്ക്ക് ഒപ്പം നിൽക്കുന്ന ആ കുട്ടി; ഇന്നത്തെ തെന്നിന്ത്യൻ സൂപ്പർ താരത്തിന്റെ കുട്ടിക്കാല ചിത്രമേറ്റെടുത്തു സോഷ്യൽ മീഡിയ..!

സിനിമാ താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ എന്നും സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടിയെടുക്കാറുണ്ട്. ചിലപ്പോൾ താരങ്ങൾ തന്നെയും അല്ലെങ്കിൽ അവരുടെ സുഹൃത്തുക്കൾ, സഹപ്രവർത്തകർ, ആരാധകർ എന്നിവരും അവരുടെ ഇത്തരം ബാല്യകാല ചിത്രങ്ങൾ പങ്ക്‌ വെക്കുകയും അത് വൈറലായി മാറുകയും ചെയ്യാറുണ്ട്. ഇപ്പോഴിതാ മലയാളത്തിന്റെ ആക്ഷൻ സ്റ്റാർ ആയ ബാബു ആന്റണിയുടെ ഒരു പഴയകാല ചിത്രവും അതിൽ ബാബു ആന്റണിക്ക് ഒപ്പം നിൽക്കുന്ന കുട്ടിയുടെ ചിത്രവുമാണ് ശ്രദ്ധ നേടുന്നത്. ഇന്നത്തെ തെന്നിന്ത്യൻ സിനിമയിലെ ഒരു സൂപ്പർ താരമാണ് ആ കുട്ടി. അതാരാണെന്നുള്ള ബാബു ആന്റണിയുടെ വാക്കുകൾ വായിച്ചവർ ഞെട്ടി എന്നു തന്നെ പറയാം. 


തെലുങ്കിന്റെ സ്റ്റൈലിഷ് സ്റ്റാർ അല്ലു അർജുൻ ആണ് ബാബു ആന്റണിയുടെ സമീപത്തു നിൽക്കുന്ന ആ കൊച്ചു പയ്യൻ.  ഗോവയിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നുള്ള ആ പഴയ ചിത്രം ബാബു ആന്റണി തന്നെയാണ് എല്ലാവർക്കുമായി പങ്കു വെച്ചത്. താരങ്ങൾക്കൊപ്പം താരപുത്രന്മാരും അന്ന് വെക്കേഷനായി ഗോവയിലെത്തിയിരുന്നുവെന്ന് ബാബു ആന്റണി കുറിച്ചിട്ടുമുണ്ട്. മെഗാ സ്റ്റാർ ചിരഞ്ജീവിയുടെ അനന്തരവൻ ആണ് അല്ലു അർജുൻ. അന്ന് അല്ലു അർജുൻ, ചിരഞ്ജീവിയുടെ മകനായ രാം ചരൻ എന്നിവരും അദ്ദേഹത്തിനൊപ്പം ഗോവയിലെ ലൊക്കേഷനിൽ വെക്കേഷൻ ആഘോഷിക്കാൻ എത്തിയിരുന്നു എന്നും ആ കുട്ടികളുമായി ബീച്ചിലും പൂളിലും ഒട്ടേറെ രസകരമായ നിമിഷങ്ങൾ താൻ ചെലവിട്ടു എന്നും ബാബു ആന്റണി തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ പറയുന്നു. വിജേത എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചു സിനിമയിൽ അരങ്ങേറ്റം കുറിച്ച അല്ലു അർജുൻ, ഇന്ന് കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള തെലുങ്ക് സിനിമാ താരമാണ്.

webdesk

Recent Posts

ഷെയ്ൻ നിഗത്തിന്റെ പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ തുടക്കം; സംവിധാനം ഷാം സൂര്യ, നിർമ്മാണം ട്രൂ സ്റ്റോറീസ്

നടൻ ഷെയ്ൻ നിഗം പ്രധാന വേഷത്തിലെത്തുന്ന പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ പരമ്പരാഗത പൂജാ ചടങ്ങുകളോടെ തുടക്കമായി. ട്രൂ സ്റ്റോറീസിന്റെ…

4 days ago

സുരാജ് വെഞ്ഞാറമൂട് നായകനായി ജഗൻ ഷാജി കൈലാസിന്റെ പുതിയ ചിത്രം

സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന് ഇന്ന് തുടക്കം. ജഗൻ ഷാജി കൈലാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.…

4 days ago

സൂര്യയ്ക്ക് പകരം ആദ്യം പരിഗണിച്ചത് ഫഹദ് ഫാസിലിനെ; ‘സീൻ’ പ്ലാൻ ചെയ്തത് ഫഹദ്–നസ്രിയ ചിത്രമായി!

‘സീൻ’ എന്ന ചിത്രം ആദ്യം ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കാനായിരുന്നു പദ്ധതിയെന്ന് സംവിധായകൻ ജിത്തു മാധവൻ. ഫഹദ്–നസ്രിയ ജോഡിയെ കേന്ദ്രകഥാപാത്രങ്ങളാക്കിയായിരുന്നു…

1 week ago

കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ വി എം സിനിമാസ് പൊതുജനങ്ങൾക്കായി പ്രദർശനം തുടങ്ങി.

ജയിലർ- 2 ൻ്റെ ആദ്യ പ്രദർശനത്തോടെ ഡോൾബി അറ്റ്മോസ് സാങ്കേതിക മികവോടെ കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ…

2 weeks ago

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

പോംപി എന്റർടൈൻമെന്റ്സ് & ഫ്ലൈയിങ് കളേഴ്സ് എന്റർടൈൻമെന്റ്സ് ചേർന്നൊരുക്കുന്ന ഏറ്റവും പുതിയ ചിത്രം ആരണ്യകാണ്ഡത്തിന്റെ പൂജ ഇന്ന് അഞ്ചുമന ക്ഷേത്രത്തിൽ…

2 weeks ago

ഫാന്റസിയും കോമഡിയും ത്രില്ലും; ‘ടൈറ്റൻസ്’ വേറിട്ടൊരു സിനിമാനുഭവം

മലയാള സിനിമയിൽ വ്യത്യസ്തമായൊരു ഫാന്റസി കോമഡി ത്രില്ലർ അനുഭവം സമ്മാനിക്കുകയാണ് പ്രിൻസ് ജോയ് സംവിധാനം ചെയ്ത ‘ടൈറ്റൻസ്’. കോമഡിയും ക്രൈമും…

2 weeks ago

This website uses cookies.