മലയാള സിനിമയിലെ സീനിയർ സംവിധായകരിൽ ഒരാളും ഹിറ്റ് മേക്കറുമാണ് വിനയൻ. സിജു വിൽസൺ നായകനായി എത്തുന്ന പത്തൊൻപതാം നൂറ്റാണ്ട് എന്ന ബിഗ് ബഡ്ജറ്റ് ചരിത്ര സിനിമയുടെ തിരക്കിലാണ് അദ്ദേഹമിപ്പോൾ. ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ വർഷം ആദ്യമാണ് ആരംഭിച്ചത്. ഇതിന്റെ ചിത്രീകരണം തീരാൻ ഇനിയും മാസങ്ങളെടുക്കും എന്നും ഈ ചിത്രം അടുത്ത വർഷം തീയേറ്റർ റിലീസ് ആയി തന്നെ പ്രേക്ഷകരുടെ മുന്നിലെത്തുമെന്നും വിനയൻ പറയുന്നു. അതിനു ശേഷമായിരിക്കും താൻ ആദ്യമായി ഒരുക്കുന്ന മോഹൻലാൽ ചിത്രത്തിന്റെ പണിപ്പുരയിലേക്കു കടക്കുക എന്നാണ് വിനയൻ പറയുന്നത്. കുഞ്ഞാലി മരക്കാർ ഷൂട്ടിങ്ങ് നടന്നുകൊണ്ടിരിക്കുന്ന സമയത്താണ് മോഹൻലാൽ ചിത്രത്തിന്റെ ചർച്ച വരുന്നത് എന്നും തുടരെ തുടരെ മോഹൻലാൽ ചരിത്ര സിനിമ ചെയ്യേണ്ടല്ലോ എന്ന് കരുതിയാണ് അന്ന് താൻ പത്തൊന്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലേക്ക് കടന്നത് എന്ന് വിനയൻ പറയുന്നു.
ത്രില്ലടിപ്പിക്കുന്ന ഒരു സബ്ജക്ട് വിനയന് ഉണ്ടാക്കാൻ സാധിക്കും അത് നമുക്ക് ചെയ്യാം എന്നാണ് മോഹൻലാൽ തന്നോട് പറഞ്ഞതെന്നും അദ്ദേഹത്തിന്റെ താരമൂല്യം ഉയർത്തിക്കാണിക്കുന്ന ഒരു മാസ് ചിത്രത്തിന്റെ പണിപ്പുരയിൽ ആണ് താനെന്നും വിനയൻ കൂട്ടിച്ചേർത്തു. പത്തൊമ്പതാം നൂറ്റാണ്ട് തീർന്നാൽ ഉടൻ തന്നെ ആ ചിത്രത്തിന്റെ എഴുത്തുകളിലേക്ക് കടക്കും എന്നും പറഞ്ഞ വിനയൻ താനൊരുക്കാൻ പോകുന്ന പോകുന്ന മോഹൻലാൽ ചിത്രം ഏതായാലും ഒരു വമ്പൻ മാസ്സ് ചിത്രമാകുമെന്ന ഉറപ്പു തന്നെയാണ് നൽകുന്നത്. തൊണ്ണൂറു ദിവസത്തോളം ഷൂട്ടിംഗ് കഴിഞ്ഞ പത്തൊൻപതാം നൂറ്റാണ്ടിനു ഇനി ഒരു മാസത്തെ ഷൂട്ട് കൂടി ബാക്കിയുണ്ട് എന്നും അത് കഴിഞ്ഞാൽ കുറേ മാസത്തെ പോസ്റ്റ്-പ്രൊഡക്ഷൻ ജോലികളും വേണ്ടി വരുമെന്നും അദ്ദേഹം അറിയിച്ചു. അടുത്ത വർഷം ആദ്യം ചിത്രം തീയേറ്ററിൽ എത്തുമെന്നാണ് വിനയന്റെ പ്രതീക്ഷ.
ആരോഗ്യപരമായ കാരണങ്ങൾ കൊണ്ട് എടുത്ത 6 മാസത്തെ ഇടവേളക്ക് ശേഷം സൂപ്പർതാരം മമ്മൂട്ടി അഭിനയ തിരക്കുകളിലേക്ക് തിരിച്ചെത്തുന്നു. മഹേഷ് നാരായണൻ…
മോഹൻലാലിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യാൻ ദിലീഷ് പോത്തൻ എന്ന് വാർത്തകൾ. അടുത്തിടെ അദ്ദേഹം മോഹൻലാലിനോട് ഒരു കഥ പറഞ്ഞു…
നസ്ലൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, സജിൻ ഗോപു എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യാൻ പോകുന്ന അമൽ നീരദ്…
വിപിൻദാസിന്റെ സംവിധാനത്തിൽ 60 പുതുമുഖങ്ങൾക്കൊപ്പം പൃഥ്വിരാജ് എത്തുന്ന ചിത്രം "സന്തോഷ് ട്രോഫി " യുടെ ഷൂട്ടിംഗ് തുടങ്ങി.പ്രശസ്ത നിർമ്മാതാക്കളായ ലിസ്റ്റിൻ…
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
This website uses cookies.