പ്രശസ്ത തമിഴ് സംവിധായകൻ വിഘ്‌നേശ് ശിവൻ കഴിഞ്ഞ ദിവസം മാതൃ ദിനത്തിൽ പങ്കു വെച്ച കുറിപ്പാണു ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. തമിഴകത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ നയൻ താരയുമായി ഏറെ കാലമായി പ്രണയത്തിലാണ് വിഘ്‌നേശ് ശിവൻ. അദ്ദേഹം സംവിധാനം ചെയ്ത നാനും റൗഡി താൻ എന്ന വിജയ് സേതുപതി ചിത്രത്തിൽ നയൻ താരയായിരുന്നു നായികാ വേഷം ചെയ്തത്. ആ ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് ഇരുവരും പ്രണയത്തിലായത്. ഏതായാലും ഇരുവരുടെയും പ്രണയം തെന്നിന്ത്യൻ സിനിമാ ലോകത്ത് പരസ്യമായ രഹസ്യമാണ്. കഴിഞ്ഞ ദിവസം വിഘ്‌നേശ് ശിവൻ ഇട്ട രണ്ടു പോസ്റ്റുകളാണ് ശ്രദ്ധ നേടുന്നത്. അതിൽ ഒന്നു നയൻ താരയുടെ അമ്മയെ കുറിച്ചാണ് എങ്കിൽ മറ്റൊന്ന് നയൻ താരയെ കുറിച്ചാണ്.
മാതൃദിനാശംസകൾ മിസിസ് കുര്യൻ. ഈ സുന്ദരിക്കുട്ടിയെ നന്നായി വളർത്തി നിങ്ങൾ. ഞങ്ങൾ നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു അമ്മേ. നന്ദി അമ്മു. ഈ വാക്കുകളോടെ നയൻ താരയുടെ അമ്മയുടെയും നയൻ താരയുടെയും ഫോട്ടോകൾ പങ്കു വെച്ച വിഘ്‌നേശ് ശിവൻ, നയൻ താര ഒരു കുഞ്ഞുമായി നിൽക്കുന്ന ഫോട്ടോ പങ്കു വെച്ചു കൊണ്ട് കുറിച്ചിരിക്കുന്നത്, ഭാവിയിൽ എനിക്കുണ്ടാകാൻ പോകുന്ന കുഞ്ഞുങ്ങളുടെ അമ്മയുടെ കൈയിലുള്ള കുഞ്ഞിന്റെ അമ്മയ്ക്ക് മാതൃദിനാശംസകൾ എന്നാണ്. ഇരുവരും തമ്മിലുള്ള വിവാഹം ഈ വർഷം ഉണ്ടാകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. കൈ നിറയെ വമ്പൻ ചിത്രങ്ങളുമായി നയൻ താര തിരക്കിലാണെങ്കിൽ തന്റെ പുതിയ ചിത്രത്തിന്റെ പണിപ്പുരയിലാണ് വിഘ്‌നേശ് ശിവൻ. സൂര്യ നായകനായ താനാ സെർന്ത കൂട്ടം ആയിരുന്നു വിഘ്‌നേശ് ശിവന്റെ തൊട്ടു മുൻപത്തെ ചിത്രം.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.