തമിഴിലും തെലുങ്കിലും ചിത്രങ്ങൾ ഒരുക്കിയ പ്രശസ്തനായ സംവിധായകൻ ആണ് ശിവ. ഒരു ഛായാഗ്രാഹകൻ കൂടിയായ ഇദ്ദേഹം ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങളാണ് നമ്മുക്ക് മുന്നിൽ എത്തിച്ചിട്ടുള്ളത്. തമിഴിലെ സൂപ്പർ താരങ്ങളുടെ പ്രീയപ്പെട്ട സംവിധായകരിൽ ഒരാൾ കൂടിയാണ് ശിവ. കാർത്തിയെ നായകനാക്കി എടുത്ത സൂപ്പർ ഹിറ്റ് ചിത്രം സിരുതൈ, തല അജിത് നായകനായി എത്തിയ സൂപ്പർ ഹിറ്റുകളായി വീരം, വേതാളം, അജിത് തന്നെ നായകനായ ബ്ലോക്ക്ബസ്റ്റർ ചിത്രം വിശ്വാസം, ഇപ്പോൾ സൂപ്പർ സ്റ്റാർ രജനികാന്ത് നായകനായ അണ്ണാത്തെ എന്നിവയെല്ലാം ശിവ ഒരുക്കി ശ്രദ്ധ നേടിയ ചിത്രങ്ങളാണ്. ഇത് കൂടാതെ മൂന്നു തെലുങ്കു ചിത്രങ്ങളും ശിവ ഒരുക്കിയിട്ടുണ്ട്. ഇപ്പോഴിതാ, തന്റെ അടുത്ത ചിത്രവും ഒരു സൂപ്പർ താരത്തിനൊപ്പം തന്നെയാണ് എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ശിവ. ഒരു ടെലിവിഷൻ അഭിമുഖത്തിലാണ് ശിവ ഇത് തുറന്നു പറഞ്ഞത്.
താൻ അടുത്തതായി ഒരുക്കാൻ പോകുന്നത്, തമിഴകത്തിന്റെ നടിപ്പിൻ നായകൻ സൂര്യ നായകനായി എത്തുന്ന ചിത്രമാണ് എന്നും, അതൊരു മാസ്സ് എന്റെർറ്റൈനെർ ആയിരിക്കുമെന്നും ശിവ പറയുന്നു. അതിന്റെ കഥ തന്നെ ഏറെ ആവേശം കൊള്ളിച്ച ഒന്നാണെന്നും ചിത്രം ആരംഭിക്കാനുള്ള കാത്തിരിപ്പിലാണ് താനെന്നും അദ്ദേഹം പറയുന്നു. അതിനു ശേഷം തല അജിത്, സൂപ്പർ സ്റ്റാർ രജനികാന്ത് എന്നിവരെ വെച്ച് വേറെയും ചിത്രങ്ങൾ പ്ലാൻ ചെയ്തു കൊണ്ടിരിക്കുകയാണ് എന്നും ശിവ പറഞ്ഞു. പാണ്ഡിരാജ് ഒരുക്കിയ ഏതർക്കും തുനിന്ദവൻ ആണ് സൂര്യ നായകനായി എത്തുന്ന അടുത്ത റിലീസ്. അതിനു ശേഷം വെട്രിമാരൻ ഒരുക്കുന്ന വാടിവാസൽ ആണ് സൂര്യ ചെയ്യാൻ പോകുന്ന ചിത്രം. മാധവൻ ഒരുക്കിയ റോക്കെട്രീ എന്ന ചിത്രത്തിൽ അതിഥി വേഷത്തിലും സൂര്യ പ്രത്യക്ഷപ്പെടുന്നുണ്ട്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.