മലയാള സിനിമാ പ്രേമികൾക്കു ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് സിദ്ദിഖ്. 1980 കളിൽ സിനിമയിൽ വന്ന അദ്ദേഹം ഫാസിൽ സാറിന്റെ സംവിധാന സഹായിയായി മോഹൻലാൽ ചിത്രം നോക്കെത്താ ദൂരത്തു കണ്ണും നട്ടിലൂടെയാണ് മലയാള സിനിമയുടെ ഭാഗം ആവുന്നത്. അതിനു ശേഷം ലാലിനൊപ്പം ചേർന്ന് റാംജി റാവു സ്പീക്കിങ്, ഗോഡ് ഫാദർ, ഇൻ ഹരിഹർ നഗർ, വിയറ്റ്നാം കോളനി, കാബൂളി വാല തുടങ്ങിയ സൂപ്പർ ഹിറ്റുകൾ സംവിധാനം ചെയ്ത സിദ്ദിഖ് ഒറ്റയ്ക്ക് സംവിധാനം ചെയ്ത ചിത്രങ്ങളാണ് ഹിറ്റ്ലർ, ഫ്രണ്ട്‌സ്, ക്രോണിക് ബാച്ചിലർ, ബോഡി ഗാർഡ്, ലേഡീസ് ആൻഡ് ജെന്റിൽമാൻ, ഭാസ്കർ ദി റാസ്കൽ, ഫുക്രി, ബിഗ് ബ്രദർ എന്നിവ. പപ്പൻ പ്രീയപ്പെട്ട പപ്പൻ, നാടോടിക്കാറ്റ് എന്നീ മോഹൻലാൽ- സത്യൻ അന്തിക്കാട് ചിത്രങ്ങൾക്ക് കഥ രചിച്ചതും, മാന്നാർ മത്തായി സ്പീകിംഗ്, കിംഗ് ലയർ എന്നീ ചിത്രങ്ങൾക്ക് തിരക്കഥ രചിച്ചതും സിദ്ദിഖ്-ലാൽ ടീം ആണ്.
ഇപ്പോൾ പുതിയ കാലഘട്ടത്തിലെ സിനിമകളെ കുറിച്ചും യുവ താരങ്ങളെ കുറിച്ചും മനസ്സ് തുറക്കുകയാണ് സിദ്ദിഖ്. പുതു തലമുറയിലെ താരങ്ങളുടെ ഒരു മനോഭാവത്തെ കുറിച്ച് അദ്ദേഹം പറയുന്ന വാക്കുകൾ ഏറെ ശ്രദ്ധേയമാണ്. സിദ്ദിഖിന്റെ വാക്കുകൾ ഇങ്ങനെ, മോഹൻലാലും മമ്മൂട്ടിയും എല്ലാത്തരം ചിത്രങ്ങളിലൂടെയും പ്രയാണം നടത്തി കാലത്തിനൊപ്പം അപ്റ്റുഡേറ്റ് ആയി സൂപ്പർ സ്റ്റാറുകളായി ചിര പ്രതിഷ്ഠ നേടി. പുതിയ കാലത്തും സൂപ്പർ സ്റ്റാറുകളായി തിളങ്ങാൻ കഴിവുള്ള പല നടന്മാരും രംഗത്തെത്തുന്നുണ്ടെങ്കിലും അവരിൽ കൂടുതലും അവരുടെ ഫ്രണ്ട്‌സ് സർക്കിളിലുള്ള സിനിമകളിൽ മാത്രം ശ്രദ്ധിക്കുന്നത് നിർഭാഗ്യകരമാണ്. അത് മാത്രമല്ല, മോഹൻലാൽ, മമ്മൂട്ടി ചിത്രങ്ങളെ തകർക്കാൻ പുതു തലമുറയിലെ താരങ്ങളുടെ ആരാധകർ ശ്രമിക്കുന്നുണ്ട് എന്നും സിദ്ദിഖ് ഈ അടുത്തിടെ നടന്ന ഒരു മാധ്യമ അഭിമുഖത്തിൽ തുറന്നു പറയുന്നുണ്ട്.
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില്‍ കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്‍. ജീവിതത്തില്‍ ഒരു ബെസ്റ്റി ഉണ്ടെങ്കില്‍ വലിയ സമാധാനമാണെന്ന് മറ്റുചിലര്‍.…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ റ്റി ചാക്കോ ഒരുക്കിയ രേഖാചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച 'രേഖാചിത്രം' ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
This website uses cookies.