തമിഴകത്തിന്റെ മക്കൾ സെൽവൻ വിജയ് സേതുപതി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മാമനിതൻ. വൈഎസ്ആർ പ്രൊഡക്ഷൻസിന്റെ ബാനറിൽ യുവൻ ശങ്കർ രാജയും ആർ കെ സുരേഷിന്റെ സ്റ്റുഡിയോ 9 ഉം ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സീനു രാമസ്വാമിയാണ്. ഇന്നാണ് ഈ ചിത്രം ആഗോള റിലീസായി തീയേറ്ററുകളിൽ എത്തിയത്. എന്നാൽ നേരത്തെ തന്നെ ഈ ചിത്രം കണ്ടതിനു ശേഷം തമിഴിലെ ബ്രഹ്മാണ്ഡ സംവിധായകൻ ഷങ്കർ കുറിച്ച വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മാമനിതൻ കണ്ടപ്പോൾ ഒരു നല്ല സിനിമ കണ്ടതിന്റെ സംതൃപ്തിയാണ് ലഭിച്ചതെന്നും, ഈ ചിത്രമൊരു റിയലിസ്റ്റിക് ക്ലാസിക്ക് ആണെന്നും ഷങ്കർ പറയുന്നു. ഇതിലെ വിജയ് സേതുപതിയുടെ അതിഗംഭീര പ്രകടനത്തെ കുറിച്ച് ശങ്കർ പറയുന്നത്, വിജയ് സേതുപതി മികച്ച നടനുള്ള ദേശീയ പുരസ്‍കാരത്തിനർഹനാണ് എന്നതാണ്.
സംവിധായകൻ സീനു രാമസ്വാമി തന്റെ ഹൃദയവും ആത്മാവും നൽകിയാണ് ഈ ചിത്രത്തെ മനോഹരമാക്കിയതെന്നു ഷങ്കർ പറയുന്നു. ഇളയരാജയുടെയും യുവൻ ശങ്കർ രാജയുടെയും സംഗീതവും ഏറെ മികച്ചു നിന്നെന്നും സിനിമയുടെ ആത്മാവുമായി ചേർന്ന് പോകുന്ന തരത്തിലാണ് ഇതിൽ സംഗീതമൊരുക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ധർമദുരൈ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സീനുരാമസാമിയും വിജയ് സേതുപതിയും ഒന്നിച്ച ചിത്രമാണ് മാമനിതൻ. ഗായത്രി ശങ്കറാണ് ഈ ചിത്രത്തിലെ നായികാ വേഷം ചെയ്തിരിക്കുന്നത്. സംവിധായകൻ സീനു രാമസ്വാമി തന്നെ രചനയും നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിൽ, കെപിഎസി ലളിത, ഗുരു സോമസുന്ദരം എന്നിവരും വേഷമിട്ടിരിക്കുന്നു. ഷിബു തമീൻസിന്റെ നേതൃത്വത്തിലുള്ള റിയാ ഷിബുവിന്റെ എച്ച് ആർ പിക്ചേഴ്സ് ആണ് ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.