ഇന്ത്യൻ സിനിമയിലെ ബ്രഹ്മാണ്ഡ ഹിറ്റായ കെ ജി എഫ് 2 ഇപ്പോൾ 1200 കോടി രൂപയുടെ ആഗോള കളക്ഷൻ നേടി കുതിക്കുകയാണ്. അതോടൊപ്പം പേ പെർ വ്യൂ മോഡലിൽ കഴിഞ്ഞ ദിവസം മുതൽ ഈ ചിത്രം ആമസോൺ പ്രൈമിലും സ്ട്രീം ചെയ്തു തുടങ്ങി. ഇപ്പോഴിതാ, കെ ജി എഫ് 2 കണ്ട് തന്റെ അഭിപ്രായം പങ്കു വെച്ചിരിക്കുകയാണ് സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഷങ്കർ. ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ അമരക്കാരനായ ഷങ്കർ കെ ജി എഫ് 2 നു വലിയ പ്രശംസയാണ് നൽകുന്നത്. ചിത്രത്തിന്റെ സ്റ്റൈലിഷായി കഥ പറച്ചിൽ, തിരക്കഥ, എഡിറ്റിംഗ് എന്നിവക്കാണ് അദ്ദേഹം ആദ്യം പ്രശംസ നൽകുന്നത്. അതുപോലെ ആക്ഷനും ഡയലോഗും ഇതിൽ കാണിച്ചിരിക്കുന്ന രീതിയും ഗംഭീരമായെന്നും ശങ്കർ പറയുന്നു. ചിത്രത്തിന്റെ ശ്കതി കേന്ദ്രമായ റോക്കിങ് സ്റ്റാർ യാഷിനെ അവതരിപ്പിച്ച മാസ്സ് സ്റ്റൈലും ശങ്കറിന് ഏറെയിഷ്ടപ്പെട്ടുവെന്നു അദ്ദേഹത്തിന്റെ വാക്കുകൾ സൂചിപ്പിക്കുന്നു.
കെ ജി എഫ് സംവിധായകൻ പ്രശാന്ത് നീലിനു നന്ദി പറഞ്ഞ അദ്ദേഹം, ഈ ചിത്രം തനിക്കു സമ്മാനിച്ചത് ഒരു പെരിയപ്പ ഫീൽ ആണെന്നും കുറിച്ചിട്ടുണ്ട്. ആക്ഷൻ രംഗങ്ങളൊരുക്കിയ അന്പരിവ് മാസ്റ്ററിനും ഷങ്കർ അഭിനന്ദനം നൽകുന്നുണ്ട്. തന്റെ ട്വിറ്റെർ അക്കൗണ്ടിലൂടെയാണ് ശങ്കർ കെ ജി എഫ് 2 ന്റെ അണിയറ പ്രവർത്തകരെ അഭിനന്ദിച്ചു പോസ്റ്റ് ഇട്ടതു. ഷങ്കറിപ്പോൾ തന്റെ പുതിയ ചിത്രമൊരുക്കുന്നതിന്റെ തിരക്കിലാണ്. റാം ചരൺ നായകനായെത്തുന്ന ഈ ചിത്രത്തിൽ കിയാരാ അദ്വാനിയാണ് നായികാ വേഷം ചെയ്യുന്നത്. മലയാള താരം ജയറാമും ഈ ചിത്രത്തിൽ ഒരു നിർണ്ണായക വേഷം ചെയ്യുന്നുണ്ട്. ഷങ്കർ സംവിധാനം ചെയ്തു തുടങ്ങിയ കമൽ ഹാസൻ ചിത്രമായ ഇന്ത്യൻ 2 ഇപ്പോൾ ചിത്രീകരണം നിലച്ചു കിടക്കുകയാണ്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.