മലയാള സിനിമ ലോകത്തെ തന്നെ ഏറ്റവും മൂല്യമുള്ള സംവിധായകരിൽ ഒരാളാണ് റോഷൻ ആൻഡ്രൂസ്.നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ ഒരുക്കിയിട്ടുള്ള അദ്ദേഹം ദുൽഖറിനെ നായകനാക്കിയാണ് തന്റെ പുതിയ ചിത്രം ഒരുക്കുന്നത്. ദുൽഖർ സൽമാൻ ഹിറ്റ് മേക്കർ റോഷൻ ആൻഡ്രൂസ് ചിത്രത്തിൽ ആദ്യമായി അഭിനയിക്കുന്നു എന്ന വാർത്ത ആരാധകരിൽ വലിയ ആവേശം ഉളവാക്കിയിരുന്നു. ചിത്രത്തിൽ കാക്കി അണിഞ്ഞു എത്തുന്ന പോലീസ് കഥാപാത്രമായി ദുൽഖറിനെ കാണാൻ കഴിയുമെന്ന് റോഷൻ ആൻഡ്രൂസ് വെളിപ്പെടുത്തിയതോടെ ചിത്രത്തിനായുള്ള വലിയ കാത്തിരിപ്പിൽ ആയി ആരാധകർ. നിലവിൽ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞദിവസമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. സല്യൂട്ട് എന്ന ടൈറ്റിലോടെ സ്റ്റൈലിഷായി പോലീസ് യൂണിഫോമിൽ പ്രത്യക്ഷപ്പെട്ട ദുൽഖറിന്റെ മേക്കോവർ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ദുൽഖർ പോലീസ് യൂണിഫോമണിഞ്ഞ ലൊക്കേഷൻ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
അണിയറ വിശേഷങ്ങൾ ഓരോന്നായി പുറത്തു വരുമ്പോൾ ചിത്രത്തിനു വേണ്ടി കാത്തിരിക്കുന്ന പ്രേക്ഷകരിൽ വലിയ ആകാംക്ഷയാണ് ഉളവാക്കുന്നത്. സല്യൂട്ട് ഏത് ഗണത്തിൽപ്പെടുന്ന ചിത്രമായിരിക്കുമെന്ന് സംവിധായകൻ റോഷൻ ആൻഡ്രൂസ് മുമ്പ് വെളിപ്പെടുത്തിയിട്ടുണ്ട്. ദുൽഖർ സൽമാൻ അവതരിപ്പിക്കുന്ന കേന്ദ്രകഥാപാത്രം പോലീസ് ഓഫീസർ ആയതുകൊണ്ട് തന്നെ സല്യൂട്ട് ഒരു പക്കാ ത്രില്ലർ ചിത്രം ആയിരിക്കുമെന്ന് റോഷൻ ആൻഡ്രൂസ് പറയുന്നു. പൃഥ്വിരാജിനെ നായകനാക്കി മുംബൈ പോലീസ് എന്ന ത്രില്ലർ ചിത്രം പ്രേക്ഷകരെ ഏവരെയും അത്ഭുതപ്പെടുത്തിയിരുന്നു. അതിലും മികച്ച ഒരു ത്രില്ലർ ചിത്രം തന്നെയാണ് പ്രേക്ഷകർ റോഷൻ ആൻഡ്രൂസിൽ നിന്നും പ്രതീക്ഷിക്കുന്നത്. ഹിറ്റ് തിരക്കഥാകൃത്തുക്കളായ ബോബി- സഞ്ജയ് കൂട്ടുകെട്ടിൽ ആണ് സല്യൂട്ടിന്റെ തിരക്കഥ ഒരുക്കുന്നത്. ബോളിവുഡ് നടിയായ ഡയാന പെന്റിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. കൊല്ലം, കാസർഗോഡ് എന്നിവിടങ്ങളിൽ പ്രധാന ലൊക്കേഷൻ ആയി തിരഞ്ഞെടുത്തിരിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണ ജോലികൾ പുരോഗമിച്ചു വരികയാണ്.
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്‌ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
This website uses cookies.