ബോളിവുഡിലെ സ്റ്റൈലിഷ് ഹീറോവായ ഹൃത്വിക് റോഷനെ പെൻസിൽ ഉപയോഗിച്ച് മനോഹരമായി വരച്ച അമൽ കക്കാട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. ഒരുപാട് സിനിമ താരങ്ങളുടെ പെൻസിൽ ആർട്ട് വർക്ക് ചെയ്തിട്ടുള്ള അമൽ പ്രശസ്തി നേടുന്നത് ഹൃത്വിക് റോഷന്റെ ചിത്രത്തിലൂടെയാണ്. താൻ വരച്ച ഹൃത്വിക് റോഷൻ ചിത്രം ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് അമൽ ആദ്യം പങ്കുവെച്ചത്. കമെന്റ് ബോക്സിൽ അൺബിലീവബൽ എന്ന കമെന്റുമായി ബോളിവുഡ് താരം ഹൃത്വിക് റോഷൻ തന്നെ കടന്നു വരുകയായിരുന്നു. ഒരു കലാകാരന് കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരത്തിനാണ് മലയാളികൾ പിന്നീട് സാക്ഷ്യം വഹിച്ചത്. പിന്നീട് ഹൃത്വിക് റോഷൻ തന്റെ ഇൻസ്റ്റാഗ്രാമിൽ ഇൻക്രെഡിബേൽ ആർട്ട് വർക്ക് എന്ന അടിക്കുറിപ്പോട് കൂടി ചിത്രം ഷെയർ ചെയ്യുകയായിരുന്നു. ഹൃത്വിക് റോഷന്റെ പ്രവർത്തിയെ പുകഴ്ത്തി സംവിധായകൻ ഒമർ ലുലു രംഗത്ത് എത്തിയിരിക്കുകയാണ്.
ഒരു കമെന്റോ റിപ്ലൈയോ ഇട്ടാൽ സ്റ്റാർഡം ഇടിഞ്ഞു പോവും എന്ന് വിചാരിച്ച് നടക്കുന്ന എല്ലാ അണ്ണൻമാർക്കും സമർപ്പിക്കുന്നു എന്ന അടിക്കുറിപ്പ് നൽകിക്കൊണ്ട് അമൽ വരച്ച ചിത്രവും ഒമർ ലുലു തന്റെ ഫേസ്ബുക്കിൽ പങ്കുവെക്കുകയുണ്ടായി. പ്രതിഭകളെയും കലാകാരന്മാരെയും അഭിനന്ദിക്കുന്ന കാര്യത്തിൽ ഏറെ മുന്പന്തിയിൽ നിൽക്കുന്ന വ്യക്തിയാണ് ഒമർ ലുലു. തന്റെ സിനിമകളിലൂടെ ഒരുപാട് പുതുമുഖങ്ങൾക്ക് ഒമർ അവസരങ്ങൾ നൽകിയിട്ടുണ്ട്. ആരാധകർക്കും സിനിമ പ്രേമികൾക്ക് റിപ്ലൈ നൽകുന്ന കാര്യത്തിലും സംവിധായകൻ എന്നും മുന്നിൽ തന്നെയാണ്. കലാകാരന്റെ കലാസൃഷ്ടികൾ സിനിമ താരങ്ങൾ കണ്ടാൽ പോലും വളരെ ചുരുക്കം താരങ്ങൾ മാത്രമാണ് സമൂഹ മാധ്യമങ്ങളിൽ അഭിനന്ദിക്കുന്നതും നന്ദി അറിയിക്കുകയും ചെയ്യുന്നത്. കേരളത്തിലെ കലാകാരന് അങ്ങ് ബോളിവുഡിൽ നിന്ന് അഭിനന്ദനങ്ങൾ വരുന്നത് ഇതാദ്യമാണ്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.