ദുൽഖറിന്റെ ആദ്യതെലുങ്ക് ചിത്രമായ ‘മഹാനദി’ യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. പ്രമുഖ തമിഴ് ചലച്ചിത്ര താരമായിരുന്ന ജെമിനി ഗണേശനായാണ് ദുൽഖർ ചിത്രത്തിൽ വേഷമിടുന്നത്. യെവഡേ സുബ്രഹ്മണ്യം’ എന്ന ചിത്രമൊരുക്കിയ നാഗ് അശ്വിനാണ് ചിത്രത്തിന്റെ സംവിധാനം. ഒരു പ്രമുഖ പത്രത്തിന് നൽകിയ അഭിമുഖത്തിൽ ദുൽഖറിന്റെ അഭിനയത്തെക്കുറിച്ച് നാഗ് അശ്വിൻ പരാമർശിക്കുകയുണ്ടായി. ഒരു പ്രോജക്ടിന്റെ വിപണിമൂല്യം മാത്രം നോക്കാതെ സിനിമയുടെ ആത്മാവ് കൂടി പരിഗണിക്കുന്ന നടനാണ് ദുല്ഖറെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തനിക്ക് പരിചയമില്ലാത്ത ഭാഷയും , പോയകാലം ചിത്രീകരിക്കുന്ന സിനിമയുമായതിനാല് ഏറെ സൂക്ഷ്മതയോടെയാണ് ദുല്ഖര് ചിത്രത്തിൽ അഭിനയിച്ചത്. രാജേന്ദ്ര പ്രസാദിനൊപ്പമുള്ള ഒരു ഡയലോഗ് സീക്വന്സാണ് ‘മഹാനദി’യില് ദുല്ഖറിന്റേതായി ആദ്യം ചിത്രീകരിച്ചത്. അദ്ദേഹമത് ഒറ്റ ടേക്കില് ഓക്കെയാക്കി. ദുൽഖറിന്റെ അഭിനയം ആദ്യമായി കാണുന്നവരായിരുന്നു സെറ്റിൽ ഉണ്ടായിരുന്ന ഭൂരിഭാഗം ആളുകളും. എന്നിട്ടും കട്ട് പറഞ്ഞയുടനെ എല്ലാവരും അദ്ദേഹത്തെ അഭിനന്ദിച്ചു കൈയ്യടിക്കാൻ തുടങ്ങിയിരുന്നു.
നടിയും ജെമിനി ഗണേശന്റെ ഭാര്യയുമായിരുന്ന സാവിത്രിയുടെ ജീവിതകഥ പറയുന്ന സിനിമയാണ് ‘മഹാനദി’. ജെമിനി ഗണേശന്റെ ഭാര്യ സാവിത്രിയുടെ വേഷത്തില് എത്തുന്നത് കീര്ത്തി സുരേഷ് ആണ്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള് ഈ മാസം തുടക്കത്തില് പൂര്ത്തിയായി. രണ്ടാം ഷെഡ്യൂള് ഓഗസ്റ്റില് ആരംഭിക്കും.
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ഫസ്റ്റ് ലുക്ക് പുറത്ത്. കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി…
ബേസിൽ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്യുന്ന 'പൊൻമാൻ' എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്. 2025 ജനുവരി…
This website uses cookies.