8 വർഷം മുമ്പ് തമിഴിൽ റിലീസ് ചെയ്ത് സൂപ്പർ ഹിറ്റായി മാറിയ ചിത്രമാണ് ജിഗർത്തണ്ട. കാർത്തിക് സുബ്ബരാജ് രചിച്ച് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ സിദ്ധാർഥ്, ബോബി സിംഹ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തത്. ഹാസ്യവും ആക്ഷനും ഇടകലർത്തി ഒരുക്കിയ ഈ ഗ്യാങ്സ്റ്റർ ത്രില്ലർ ചിത്രം വലിയ ജനപ്രീതിയാണ് നേടിയത്. നിരൂപകരും പ്രശംസ ചൊരിഞ്ഞ ഈ ചിത്രത്തിലെ പ്രകടനത്തിലൂടെ ബോബി സിംഹക്ക് ദേശീയ പുരസ്‌കാരവും ലഭിച്ചു. ഈ അടുത്തിടെയാണ് അക്ഷയ് കുമാർ, കൃതി സനോൻ എന്നിവർ പ്രധാന വേഷം ചെയ്ത ഇതിന്റെ ഹിന്ദി റീമേക്കും റിലീസ് ചെയ്തത്. ബച്ചൻ പാണ്ഡെ എന്നായിരുന്നു ഇതിന്റെ ഹിന്ദി റീമേകിന്റെ ടൈറ്റിൽ.
ഇപ്പോൾ വരുന്ന വാർത്തകൾ അനുസരിച്ച്, ജിഗർത്തണ്ട 2 ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് കാർത്തിക് സുബ്ബരാജ്. അദ്ദേഹം ഈ രണ്ടാം ഭാഗത്തിന്റെ രചനയാരംഭിച്ചു കഴിഞ്ഞു. ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നു എന്ന വിവരം ഒരു സ്‌പെഷ്യൽ വീഡിയോ വഴി പ്രേക്ഷകരുമായി പങ്ക് വെച്ചത് കാർത്തിക് സുബ്ബരാജ് തന്നെയാണ്. എട്ട് വർഷത്തിന് ശേഷം വീണ്ടും പ്രേക്ഷകർക്ക് മുന്നിലേക്ക് ഒരു ഗ്യാങ്സ്റ്റർ കോമഡി ത്രില്ലറുമായി എത്താനുള്ള ഒരുക്കത്തിലാണ് കാർത്തിക് സുബ്ബരാജ്. ചിയാൻ വിക്രം നായകനായ മഹാൻ ആയിരുന്നു കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത അവസാനത്തെ ചിത്രം. ആമസോണ് പ്രൈം റിലീസ് ആയെത്തിയ മഹാൻ വലിയ പ്രേക്ഷക പ്രശംസ നേടിയിരുന്നു. ധനുഷ് നായകനായ ജഗമേ തന്തിരം, രജനികാന്ത് നായകനായ പേട്ട, പ്രഭുദേവ നായകനായ മെർക്കുറി, എസ് ജെ സൂര്യ, വിജയ് സേതുപതി, ബോബി സിംഹ എന്നിവരഭിനയിച്ച ഇരൈവി എന്നിവയും കാർത്തിക് സുബ്ബരാജ് ഒരുക്കിയ ചിത്രങ്ങളാണ്.
ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത്…
ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്…
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
This website uses cookies.